ഈ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ വാഴപ്പഴം കഴിക്കരുത്; ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

വാഴപ്പഴത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യപരമായി നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ചില തരം ആരോ​ഗ്യ പ്രശ്‌നങ്ങൾ ഉള്ളവ‍ർ വാഴപ്പഴം കഴിച്ചാൽ അത് ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുക.

Advertisment

പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതലുള്ള ഒരാൾ വാഴപ്പഴം കഴിക്കരുത്. നേന്ത്രപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലായതിനാൽ പ്രമേഹ രോഗിയുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിപ്പിക്കും. വാഴപ്പഴത്തിൽ പൊട്ടാസ്യം കൂടുതലാണ്. വൃക്ക സംബന്ധമായ പ്രശ്‌നമുള്ളവർക്ക് വാഴപ്പഴം ദോഷകരമാണ്. അതിനാൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വാഴപ്പഴം കഴിക്കരുത്.

വയറ്റിലെ ഗ്യാസ്, മലബന്ധം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. വാഴപ്പഴം കഴിക്കുന്നത് ഈ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ആസ്ത്മ രോഗികളും വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. കാരണം വാഴപ്പഴം കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും.

Advertisment