ഒരു മനുഷ്യനും അങ്ങനെ ചെയ്യാൻ പറ്റില്ല, ദിലീപ് മക്കളെ പിടിച്ച് സത്യം ചെയ്തു, ആ വാക്കുകൾ വിശ്വസിക്കുന്നു- സലീം കുമാർ

author-image
മൂവി ഡസ്ക്
New Update

publive-image

Advertisment

നടി ആക്രമിക്കപ്പെട്ട സംഭവുമായ ബന്ധപ്പെട്ട കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതായി നടൻ സലീം കുമാർ. ആ കുറ്റം ചെയ്‌തോ എന്ന് താൻ ദിലീപിനോട് ചോദിച്ചിരുന്നു. അന്ന് മക്കളെ പിടിച്ച് സത്യം ചെയ്തിട്ട്, അങ്ങനെ ചെയ്തിട്ടില്ല എന്ന് നടൻ പറഞ്ഞതായാണ് സലീം കുമാർ പറയുന്നത്.

സലിം കുമാറിന്റെ വാക്കുകൾ:

ദിലീപ് ചെയ്ത കാര്യങ്ങളൊന്നും ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകൾ നമ്മൾ അല്ല എന്നേ പറഞ്ഞുള്ളു. നമ്മൾ മാധ്യമങ്ങളോ, ജനങ്ങളോ അല്ല വിധി നടപ്പാക്കേണ്ടത്. അത് കോടതിയാണ് നടപ്പാക്കേണ്ടത്. ഞാൻ അത് മാത്രമേ പറഞ്ഞിട്ടുള്ളു. ശരിയാണോ തെറ്റാണോ എന്നൊന്നും നമ്മൾ നോക്കാൻ പോയിട്ടില്ല. അതിന്റെ പേരിൽ അനുഭവിക്കാനുള്ളത് അനുഭവിച്ചോട്ടെ കുഴപ്പമില്ല. അത് ദിലീപ് ചെയ്തിട്ടുണ്ടെങ്കിൽ അത് ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.

എന്നാൽ നമ്മൾ ജഡ്ജ് ചെയ്യാൻ ആരുമല്ല. ചിലപ്പോൾ അയാള് തെറ്റുകാരനല്ലെങ്കിലോ? കോടതിയുടെ മുന്നിൽ നിൽക്കുന്ന സംഭവമാണ്. അയാള് തെറ്റുകാരൻ അല്ലെങ്കിൽ നമ്മൾ എന്തു ചെയ്യും. ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്നാണ് പറഞ്ഞത്. ഞാൻ ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ പിന്നെന്താ ചെയ്യും? ഇത് ശരിയാണോ ചെയ്‌തോ എന്ന് ചോദിച്ചപ്പോൾ, മക്കളെ പിടിച്ച് സത്യം ചെയ്യുകയാണ്. ഞാൻ ഇത് ചെയ്തിട്ടില്ല എന്ന് പറഞ്ഞ്.

ഞാൻ ആലോചിച്ചപ്പോൾ ഒരു മനുഷ്യനും അങ്ങനെ ചെയ്യാൻ പറ്റില്ല. ഒരിക്കലും ഒരു മനുഷ്യന് അങ്ങനെ ചെയ്യാൻ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. അങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ആ വിശ്വാസം ചിലപ്പോൾ ശരിയാകാം, തെറ്റാകാം.

ഭാവനയോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന്; അതിന് മുമ്പ് തന്നെ ഞങ്ങൾ അകന്നിരുന്നു എന്നാണ് സലിം കുമാർ പറയുന്നത്. ഞാൻ ആ പക്ഷത്തല്ല, എതിർ പക്ഷത്തേക്ക് ആണെന്ന് വിചാരിച്ച്. പക്ഷെ സംഭവത്തിന് ശേഷം ഞാൻ ഭാവനയോട് സംസാരിച്ചിരുന്നു. പക്ഷെ ഞങ്ങൾ വളരെ അകന്നിരുന്നു. ഞാൻ ഒരിക്കലും ആ ഒരു പക്ഷമല്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് സലിം കുമാർ പറയുന്നത്.

Advertisment