നയന സൂര്യയുടെ മരണം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്

New Update

publive-imageതിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കഴിഞ്ഞ ദിവസമാണ് നയനയുടെ മരണത്തിൽ അന്വേഷണം നടത്താൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

Advertisment

ഡോ. ശശികല, ഡോ. പി ബി ഗുജറാൾ, ഡോ. എ കെ ഉന്മേഷ് ഉൾപ്പെടെ എട്ട് പേരാണ് മെഡിക്കൽ ബോർഡിലുള്ളത്. നയനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനയും മൊഴിയും ബോർഡ് പരിശോധിക്കും. മരണം സംബന്ധിച്ച മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ കേസിൽ നിർണായകമായോക്കും.

മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശൻ- ഷീല ദമ്പതികളുടെ മകൾ നയന സൂര്യനെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവർത്തിച്ചു വരികയായിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്.

Advertisment