/sathyam/media/post_attachments/677x0reGXZSvUdr8Tpw3.webp)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്നും മൂന്ന് ദിവസം പഴക്കമുള്ള മൃതശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കേരള തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപം അരുമന പുലിയൂര്‍ ശാലസ്വദേശി സലീന(47)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ചയായിരുന്നു സംഭവം.വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെതുടര്‍ന്ന് പ്രദേശവാസികള്‍ വീടിന്റെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് യുവതി മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.സംഭവസ്ഥലത്ത് പൊലീസെത്തി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയാണ് മൃതദേഹം പുറത്തെടുത്ത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
സലീനയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സലീന അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വിളവം കൊട് താലൂക്ക് ഓഫീസിന് മുന്നില്‍ അപേക്ഷകള്‍ എഴുതി നല്‍കുന്നതും ഫോമുകള്‍ പൂരിപ്പിച്ചു നല്‍കുന്നതുമാണ് സലീനയുടെ ജോലി. കൊവിഡ് വന്നതിനു ശേഷം ഓഫീസുകളിടച്ചിട്ടതിനാല്‍ ജോലി നിര്‍ത്തുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് സലീനയുടെ മാതാവും മരണപ്പെട്ടു. പിന്നീട് തനിച്ച സലീന അയല്‍വാസികളുമായി വലിയ സമ്പര്‍ക്കമുണ്ടായിരുന്നില്ലെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us