/sathyam/media/post_attachments/47QJ2t1ts6TvdBTCN50r.webp)
ന്യൂഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനായുള്ള ഓപ്പറേഷൻ കാവേരി വിജയകരമായി പൂർത്തീകരിച്ചതായി വിദേശകാര്യ മന്ത്രാലയം. 3,862 ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും ദൗത്യത്തിലൂടെ രക്ഷിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വൃക്തമാക്കി. ഇനി സുഡാനിൽ ഇന്ത്യക്കാർ ആരും നാട്ടിലേക്ക് മടങ്ങുന്നതിനായിട്ടില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ന് 47 പേരെ കൂടി പോർട്ട് സുഡാനിൽ നിന്ന് സൈനിക വിമാനത്തിൽ ജിദ്ദയിലേക്ക് മാറ്റി. ഓപ്പറേഷൻ രൂപീകരിച്ച് 10 ദിവസം കൊണ്ടാണ് ദൗത്യം പൂർത്തീകരിച്ചത്. ദൗത്യത്തിന്റെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥരേയും മന്ത്രി അഭിനന്ദിച്ചു. ദൗത്യത്തിൽ സഹായിച്ച സൗദി അറേബ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു
സുഡാനില്‍ നിന്നും എത്തിച്ചേർന്ന സൗദി ദൗത്യ സംഘത്തില്‍ യുഎസ് പൗരന്മാരും ഉണ്ടായിരുന്നു. സൗദി കപ്പലായ എച്ച്എംഎസ് അബ്ബയാണ് സുഡാനില്‍ നിന്നും വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സുരക്ഷിതപാതയൊരുക്കിയത്. ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളിലെ പൗരന്മാരെ സുഡാനില്‍ നിന്നും ജിദ്ദയിലെത്തിച്ചത് സൗദിയുടെ വിപുലമായ രക്ഷാ ദൗത്യത്തിലൂടെയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us