എഫ്.സി ഗോവയ്ക്ക് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം

സ്പോര്‍ട്സ് ഡസ്ക്
Saturday, April 13, 2019

ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി എഫ്.സി ഗോവയ്ക്ക് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം. ഗോവയുടെ ആദ്യ സൂപ്പര്‍ കപ്പ് കിരീടനേട്ടമാണിത്. ശനിയാഴ്ച നടന്ന ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോവ പരാജയപ്പെടുത്തിയത്.

ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ഫെറാന്‍ കോറോമിനാസാണ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അഞ്ചു മിനിറ്റിന് ശേഷം റാഫേല്‍ അഗസ്റ്റോ ചെന്നൈയിനെ ഒപ്പമെത്തിച്ചു. 63-ാം മിനിറ്റില്‍ ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസാണ് ഗോവയുടെ വിജയഗോള്‍ നേടിയത്. ചെന്നൈ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഗോവയുടെ ഫൈനല്‍ പ്രവേശനം. എ.ടി.കെയെ 2-1 ന് തകര്‍ത്താണ് ചെന്നൈയിന്‍ എഫ്.സി ഫൈനലില്‍ എത്തിയത്.

×