സെൻറ് ലൂയിസ് : സെൻറ് ലൂയിസ് സിറ്റിയിൽ കഴിഞ്ഞയാഴ്ച്ച നടന്ന വ്യത്യസ്‌ത വെടിവെപ്പുകളിൽ ചുരുങ്ങിയത് ഏഴുപേർ കൊല്ലപ്പെട്ടു. കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു.ജൂൺ മാസത്തിൽ മാത്രം 28 പേർ സെൻറ് ലൂയിസ് സിറ്റിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
/sathyam/media/post_attachments/dAYQdk31oy7ngNeR9X95.jpg)
ചിത്രം ബന്തര്‍ അബ്ദുല്‍ മജീദ്
സൗത്ത് സ്പ്രിംഗ് അവന്യുവിലെ സ്റ്റോറിലെ കശപിശക്കിടെ പ്രകോപിതനായ യുവാവ് വെടിവെച്ചു കൊലപ്പെടുത്തിയ ഫലസ്തീനിയൻ അമേരിക്കനായ പതിനെട്ടുവയസ്സുകാരൻ ബന്ദർ ജുമാ അബ്‌ദുൽ മജീദിനെ സ്മരിച്ചുകൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളും 12ന് ഒത്തുചേരുന്നുണ്ട് .ഫോറസ്റ്റ് പാർക്കിൽ ഞായറാഴ്ച്ച വൈകീട്ടു എട്ടുമണിക്ക് ആർമാൻറെ (റീജിയണൽ മുസ്‌ലിം ആക്ഷൻ നെറ്റ്‌വർക്ക്) നേതൃത്വത്തിലാണ് സർവമത പ്രാർത്ഥനയും അനുസ്മരണവും സംഘടിപ്പിച്ചിട്ടുള്ളത്.
ബന്ദറിൻ്റെ കൊലപാതകം തന്നെയും സഹപാഠികളെയും നടുക്കിയതായി സഹപാഠിയും ആർമാനി (ആർമാൻ യൂത്ത് ) പ്രസിഡണ്ടുമായ നബാ യാസിർ പറഞ്ഞു. തങ്ങളുടെ ഒരു സഹപാഠി വീണ്ടുമൊരു വിവേകശൂന്യമായ ഷൂട്ടിംഗിന് ഇരയായിയെന്നത് അസ്വസ്ഥവും നിരാശാജനകവുണ്. ജീവിതം തുടങ്ങുകയായിരുന്ന ബന്ദറിൻ്റെ അകാലവിയോഗത്തിൽ ദുഃഖിക്കുകയും കുടുംബത്തിന് നീതി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അവർ പറഞ്ഞു.
ആയുധം വാങ്ങുവാനും കൈവശംവെക്കുവാനും പൗരൻമാർക്ക് സ്വതന്ത്ര അവകാശം നൽകുന്ന നിയമങ്ങളുള്ള അമേരിക്കയിൽ കോവിഡ് ഭീതിക്കിടയിലും വെടിവെപ്പുകൾ തുടരുന്നത് ആശങ്കാജനകമാണ്.2015 ൽ നോർത്ത് കരോലിന ചാപ്പൽ ഹില്ലിൽ അയൽവാസിയാൽ വെടിവെച്ചു കൊല്ലപ്പെട്ട മൂന്നംഗകുടുംബത്തിൻ്റെ വിയോഗം ഇന്നും ജനങ്ങളുടെ മനസ്സിൽ ഞെട്ടിക്കുന്ന ഓർമ്മയാണ്.ഉദാരമായ US ഗൺ കൺട്രോൾ ആക്റ്റിനെതിരെയുള്ള പ്രതിഷേധം കാലങ്ങളായി ജനങ്ങൾ ഉയർത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us