കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ വെര്‍ച്വല്‍ (സൂം) ഡിബേറ്റ് ഒക്ടോബര്‍ 16ന്

New Update

publive-image

ഹ്യൂസ്റ്റന്‍:ആസന്നമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തില്‍, കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍-വെര്‍ച്വല്‍ (സൂം) ഡിബേറ്റ്-സംവാദം- ഒക്ടോബര്‍ 16ന്, വെള്ളി വൈകുന്നേരം 8 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം) കേരളാ ഡിബേറ്റ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ വെര്‍ച്വല്‍ (സൂം) ഡിബേറ്റ് സംഘടിപ്പിക്കുന്നു.

Advertisment

അമേരിക്കന്‍ ജനതയുടെ ഭാഗമായ, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്കും ഈ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ അത്യന്തം വിധിനിര്‍ണ്ണായകമാണ്.

ഇവിടത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങളും, തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും മറ്റ് അമേരിക്കന്‍ പൗരന്മാരെപ്പോലെ തന്നെ ഇവിടത്തെ കേരള കുടിയേറ്റക്കാരേയും അവരുടെ സന്തതി പരമ്പരകളായ
പിന്‍തലമുറയേയും ബാധിക്കുന്നു.

publive-image

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേരളാ ഡിബേറ്റ് ഫോറം യുഎസ്എയുടെ ഈ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ വെര്‍ച്വല്‍ (സൂം) സംവാദം.

ഇലക്ഷന്‍ ഗോദയില്‍ കൊമ്പുകോര്‍ക്കുന്ന മുഖ്യ രണ്ടുകക്ഷികളിലെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ഡൊനാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ജോസഫ് ബൈഡന്‍, എന്നിവരുടെ ഇരുചേരികളില്‍ നിലയുറപ്പിച്ചുകൊണ്ട്
രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളി പ്രമുഖര്‍ ആശയ, അജണ്ടകള്‍ നിരത്തിക്കൊണ്ട്
കാര്യകാരണസഹിതം പക്ഷ പതിപക്ഷ ബഹുമാനത്തോടെ ആരോഗ്യപരമായി ഏറ്റുമുട്ടുകയാണ്.

ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സംവാദത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. കക്ഷിഭേദമെന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലര്‍ത്തുന്ന
കേരള ഡിബേറ്റ് ഫോറത്തിന്‍റെ ഈ സംവാദ പ്രക്രീയയില്‍ ഏവരും മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും കര്‍ശനമായി പാലിക്കേണ്ടതാണ്.

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ., ഔദ്യോഗികമായി ഒരു പാര്‍ട്ടിയേയും പിന്‍തുണക്കുന്നില്ല. അതുപോലെ
ഇവിടത്തെ മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാരംഗത്തും മാധ്യമരംഗത്തും പക്ഷങ്ങളുണ്ടെങ്കില്‍ ഒരുപക്ഷവും പിടിക്കാതെ ഒരു സ്വതന്ത്ര നിലപാടോടെയാണ് കേരളാ ഡിബേറ്റ് ഫോറം യുഎസ്എ നിലകൊള്ളുന്നത്.

അതിനാല്‍ വിവിധ സംഘടനാ ഭാരവാഹികളേയും പ്രവര്‍ത്തകരേയും മാധ്യമങ്ങളേയും, ഒരേ പോലെ ആദരവോടെയാണ് കേരളാ ഡിബേറ്റ് ഫോറം യുഎസ്എ സ്വാഗതം ചെയ്യുന്നത്.

ഈഡിബേറ്റ് -ഓപ്പണ്‍ ഫോറത്തിന്‍റെ പ്രത്യേകത വിവിധ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ക്കും പൊതുജനങ്ങള്‍ക്കും തുല്യസമയവും പ്രാധിനിധ്യവും നല്‍കി പറ്റുന്നത്ര ജനകീയ ആശയങ്ങളും, സ്പന്ദനങ്ങളും പ്രകടമാക്കുകയാണു ലക്ഷ്യം.

അഞ്ചോ ആറോ ആളുകള്‍ പാനലിസ്റ്റുകളായി തുടര്‍ച്ചയായി അങ്ങു സംസാരിച്ചു പോകുകയല്ലാ ഇവിടെചെയ്യുന്നത്. ഈ ഡിബേറ്റില്‍ ജോസഫ് ബൈഡനോ, ഡൊനാള്‍ഡ് ട്രംപോ, നേരിട്ട് വ്യക്തിപരമായി പങ്കെടുക്കുന്നില്ല എന്നോര്‍മ്മിക്കുക.

അത് അസാദ്ധ്യവുമാണല്ലോ. അവരിരുവര്‍ക്കും വേണ്ടി അമേരിക്കന്‍ മലയാളി രാഷ്ട്രീയ പ്രബുദ്ധര്‍ റിപ്പബ്ലിക്കന്‍ സൈഡിലും, ഡെമോക്രാറ്റിക് സൈഡിലും, നിന്ന് സൗഹാര്‍ദ്ദപരമായി ഏറ്റുമുട്ടുകയാണ്.

ഈ അമേരിക്കന്‍ രാഷ്ട്രീയ ഇലക്ഷന്‍ വെര്‍ച്വല്‍ (സൂം) ഡിബേറ്റ് സംവാദത്തിലേക്ക് സംഘാടകര്‍ ഏവരേയും
സ്വാഗതം ചെയ്തിരിക്കുകയാണ്. ഈ പ്രസ് റിലീസ് ഒരു ഷണക്കത്തായി കരുതുക.

ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര സംവാദത്തില്‍ അമേരിക്കയിലെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ബൃഹത്തായ ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പ്
സംവാദത്തിന്‍റെ നടത്തിപ്പിനും വിജയത്തിനും, പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്.

ഒക്ടോബര്‍ 16ന്, വെള്ളി വൈകുന്നേരം 8 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം)-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും ഡിബേറ്റ് തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 8 പിഎം എന്ന ഈസ്റ്റേണ്‍
സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്‍റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) ഡിബേറ്റില്‍ പ്രവേശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:
എ.സി. ജോര്‍ജ്ജ് : 281-741-9465,
സണ്ണി വള്ളിക്കളം : 847-722-7598,
തോമസ് ഓലിയാല്‍കുന്നേല്‍ : 713-679-9950,
സജി കരിമ്പന്നൂര്‍ : 813-401-4178,
തോമസ് കൂവള്ളൂര്‍ : 914-409-5772,
ജോസഫ് പൊന്നോലി : 832-356-7142

സൂം. മീറ്റിങ്ങില്‍ പ്രവേശിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കു ഉപയോഗിക്കുക.
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

അല്ലെങ്കില്‍, സൂം ആപ്പു തുറന്നു ഐഡി, പാസ്‍വേർഡ് കൊടുത്തു കയറുക.

മീറ്റിംഗ് ഐഡി: 223 474 0207
പാസ് കോഡ്: justice

kerala debate forum
Advertisment