ചലിക്കുന്ന സിസിടിവി ക്യാമറയുമായി അമേരിക്കന്‍ പൊലീസ്

ടെക് ഡസ്ക്
Friday, October 25, 2019

കാലിഫോര്‍ണിയയിലെ പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ പൊലീസ് റോബോട്ടിനെ ഉപയോഗിക്കുന്നു. ‘റോബോകോപ്പിന്’ എന്നാണ് ഈ നിരീക്ഷണ റോബോട്ടിന്റെ പേര്. വഴികളിലൂടെ ഉരുണ്ടുനീളുന്ന ഈ നിരീക്ഷണ റോബോട്ടില്‍ 360 ഡിഗ്രിയില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്യാമറയുണ്ട്. ഹണ്ടിങ്ടണ്‍ പാര്‍ക്ക് സിറ്റി കൗണ്‍സിലിന് ഈ റോബോട്ടിനെ പൊലീസ് കൈമാറി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാര്‍ക്കില്‍ റോബോകോപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. റോബോകോപ്പ് പകര്‍ത്തുന്ന ലൈവ് വീഡിയോകള്‍ നേരിട്ട് പോലീസ് വകുപ്പ് ഓഫീസിലേക്കെത്തും. ആവശ്യമെങ്കില്‍ ഈ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തു വെക്കാം. ഇതുവഴി കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പോലീസ് കണ്ടെത്തല്‍

പാര്‍ക്കിലെത്തുന്നവരോട് ‘ശുഭദിനം നേരുന്നു’ എന്ന ചെറുവാക്യങ്ങള്‍ പറയാനും ഈ റോബോട്ടിന് സാധിക്കും. ലളിതമായി പറഞ്ഞാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സിസിടിവി ക്യാമറയാണ് ഇത്.

×