New Update
നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നര്‍ത്തകിയും നടിയുമായ ഉത്തര ഉണ്ണിക്ക് ചിലങ്ക കെട്ടിക്കൊടുത്ത് വ്യത്യസ്തരീതിയില്‍ ആണ് നിതേഷ് നായര്‍ എന്ന കമ്പനി ഉടമ വിവാഹാഭ്യര്‍ഥന നടത്തിയത്.
Advertisment
എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
ബംഗളൂരുവിലുള്ള യു ടി ഐ സെഡ് എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായര്‍ . നടി സംയുക്ത വര്‍മയും,ബിജു മേനോനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2020 ഏപ്രില്‍ അഞ്ചിനാണ് വിവാഹം.