യുടിഐ മാസ്റ്റര്‍ഷെയറില്‍ നിന്നുള്ള സംയോജിത നേട്ടം 15.85 ശതമാനത്തിലെത്തി

New Update

publive-image

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതിയില്‍ നിന്നുള്ള വാര്‍ഷികാടിസ്ഥാനത്തിലുള്ള സംയോജിത നേട്ടം 15.85 ശതമാനത്തിലെത്തിയതായി 2021 മെയ് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൂചികയായ എസ് ആന്റ് പി ബിഎസ്ഇ 100, 14.73 ശതമാനം മാത്രം വരുമാനം നല്‍കിയ സാഹചര്യത്തിലാണ് ഈ നേട്ടം.

Advertisment

മാസ്റ്റര്‍ഷെയര്‍ ആരംഭിച്ച 1986 ഒക്ടോബറില്‍ നിക്ഷേപിച്ച പത്തു ലക്ഷം രൂപ ഇപ്പോള്‍ 16.36 കോടി രൂപയായി വളര്‍ന്നിട്ടുണ്ട്. അതായത് 163 മടങ്ങു നേട്ടം. മെയ് 31-ലെ കണക്കുകള്‍ പ്രകാരം ആറു ലക്ഷത്തിലേറെ സജീവ നിക്ഷേപരിലായി 8,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കുള്ളത്.

ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ആക്‌സിസ് ബാങ്ക്, ഡോക്ടര്‍ റെഡ്ഡീസ് ലാബ് തുടങ്ങിവയിലാണ് പദ്ധതിയുടെ നിക്ഷേപത്തില്‍ പ്രധാനമായും ഉള്ളത്.

നിക്ഷേപത്തിന്റെ 50 ശതമാനവും പത്ത് മുന്നിര ഓഹരികളിലാണ്. വിവിധ മേഖലകളില്‍ മല്‍സരാധിഷ്ഠിത മുന്തൂക്കമുള്ള വന്‍കിട കമ്പനികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഓഹരി അധിഷ്ഠിത ഓപണ്‍ എന്‍ഡഡ് പദ്ധതിയാണ് യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി.

uti mastershare kochi news
Advertisment