യുടിഐ മിഡ്കാപ് ഫണ്ടിന്റെ ആസ്തികള്‍ 5,800 കോടി രൂപയായി ഉയര്‍ന്നു

New Update

publive-image

Advertisment

കൊച്ചി: യുടിഐ മിഡ്കാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 5,800 കോടി രൂപയിലെത്തിയതായി 2021 ജൂണ്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 3,60 ലക്ഷം നിക്ഷേപകരില്‍ നിന്നാണിതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2004 ഏപ്രില്‍ ഏഴിന് പ്രവര്‍ത്തനമാരംഭിച്ച ഈ പദ്ധതിയുടെ 85 മുതല്‍ 90 ശതമാനം വരെ ആസ്തികളും ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്ന സമീപനമാണു കൈക്കൊള്ളുന്നത്.

2021 ജൂണ്‍ 30-ലെ കണക്കുകള്‍ പ്രകാരം 64 ശതമാനം നിക്ഷേപവും മിഡ്കാപ് കമ്പനികളിലാണ്. 20 ശതമാനം സ്മോള്‍ കാപ് ഓഹരികളിലും. ശേഷിക്കുന്ന ആസ്തികളാണ് ലാര്‍ജ് കാപ് ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. എസ്ആര്‍എഫ്, പിഐ ഇന്‍ഡസ്ട്രീസ്, ചോളമണ്ഡലം, ജൂബിലിയന്റ് ഫൂഡ്വര്‍ക്സ്, എംഫസിസ്, ട്യൂബ് ഇന്‍വെസ്റ്റമെന്റ്സ് ഇന്ത്യ, ഭാരത് ഫോര്‍ജ്, ക്രോംപ്റ്റന്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഗുജറാത്ത് ഗ്യാസ്, ആസ്ട്രല്‍ തുടങ്ങിയ കമ്പനികളിലാണ് 27 ശതമാനം നിക്ഷേപവും ഉള്ളത്.

വൈവിധ്യവല്‍ക്കരണം സാധ്യമാക്കുകയും വിപുലമായ വിപണി മൂലധനവല്‍ക്കരണം നേടാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുന്നതാണ് മിഡ്കാപ് കമ്പനികളിലെ നിക്ഷേപം. ഇതിലൂടെ ഇടത്തരം കമ്പനികളുടെ വിജയത്തില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കുകയും ചെയ്യും. ഇതിനെല്ലാം നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്ന ഓപണ്‍ എന്‍ഡഡ് ഓഹരി അധിഷ്ഠിത പദ്ധതിയാണ് യുടിഐ മിഡ്കാപ് ഫണ്ട്. വിവിധ മേഖലകളിലും വ്യവസായങ്ങളിലുമായുള്ള എഴുപതോളം ഓഹരികളിലാണ് പദ്ധതിയുടെ നിക്ഷേപം.

Advertisment