ദമ്മാം: ഗൾഫ് നാടുകളിൽ ദിനം പ്രതി വർധിച്ചു വരുന്ന കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് പ്രവാസികളാണ് മടക്കയാത്രക്കാവാതെ ഇവിടങ്ങളിൽ കുടുങ്ങികിടക്കുന്നത്. അതിലേറെയും കമ്പനികളിൽ നിന്നും ജോലി നഷ്ടപ്പെട്ടു ഫൈനൽ എക്സിറ്റിൽ നിൽക്കുന്നവരും സന്ദർശക വിസ കാലാവധി കഴിഞ്ഞു നിൽക്കുന്നവരുമാണ്.
/sathyam/media/post_attachments/Mz5yeihMWJJ1ee9daZEy.jpg)
ഈയൊരു സാഹചര്യത്തിൽ ഓരോ രാജ്യത്തും നയതന്ത്ര കാര്യാലയങ്ങള്‍ പ്രവാസികളില്‍ നിന്നും ഈടാക്കിയിട്ടുള്ള കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് നാട്ടിലേക്ക് പോവാന്‍ തയ്യാറായിട്ടുള്ള അർഹതപ്പെട്ടവരുടെ യാത്രാ ചെലവുകൾക്കായി ഉപയോഗിക്കാന്‍ എംബസികള്‍ തയ്യാറാവണമെന്ന് ഓ ഐ സി സി ദമ്മാം യൂത്ത് വിംഗ് റീജണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസലോകത്ത് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി തുടരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊര്ജിതപ്പെടുത്തുന്നതോടൊപ്പം മടക്കയാത്രക്കായുള്ള ടിക്കറ്റിന് പ്രയാസമനുഭവിക്കുന്ന ആളുകൾക്ക് അത് തരപ്പെടുത്തികൊടുക്കുന്നതിനായുള്ള സഹായങ്ങൾ ലഭ്യമാക്കാനും തീരുമാനിച്ചു.
ആക്റ്റിങ്ങ് പ്രസിഡൻറ് ബുർഹാൻ നിയന്ത്രിയ്യ യോഗത്തിൽ ജന:സെക്രട്ട മുകേഷ് പിള്ള സ്വാഗതവും ട്രഷറർ ഷഫദ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us