സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ നയം: വി. മുരളീധരന്‍

New Update

publive-image

കണ്ണൂര്‍: സംരഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും ഇതിനായി നടപടിക്രമങ്ങള്‍ ഏറെ ലഘൂകരിച്ചതായും കേന്ദ്രമന്ത്രി വി. മുരളീധരന്‍. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Advertisment

കണ്ണൂർ വിമാനത്താവള വികസനം, അഴീക്കൽ തുറമുഖ വികസനം, റെയിൽവെ അടിസ്ഥാന സൗകര്യം വർധിപ്പിക്കൽ തുടങ്ങി കണ്ണൂരിലെയും ഉത്തര മലബാറിലെയും വിവിധ പദ്ധതികൾക്ക് ചേമ്പർ ഓഫ് കോമേഴ്സ് അംഗങ്ങൾ കേന്ദ്ര സർക്കാരിൻ്റെ സഹായം തേടി.

ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തി. ചേമ്പർ മുന്നോട്ട് വച്ച ആവശ്യങ്ങളിൽ സജീവമായ പരിഗണന മന്ത്രി ഉറപ്പു നൽകി.

Advertisment