Advertisment

കുവൈറ്റില്‍ 12 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍; തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള തയ്യാറെടപ്പുകളുമായി കുവൈറ്റ് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍. സ്‌കൂള്‍ ആരംഭിക്കുന്നതിന് മുമ്പായി 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി വാക്‌സിനേഷന്‍ നല്‍കാനാണ് നീക്കം.

ഇതിനുള്ള തീയതികള്‍ അധികൃതര്‍ തയ്യാറാക്കുകയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫൈസര്‍ വാക്‌സിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്കുള്ള വാക്‌സിനേഷനും കുവൈറ്റില്‍ പുരോഗമിക്കുകയാണ്. ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുന്നതിനായി ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിനും വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രമം.

Advertisment