New Update
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്‌സിനേഷന്‍ നിരക്ക് വര്‍ധിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് എത്തുന്ന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. മുതിര്‍ന്നവരിലും രോഗബാധ കുറയുന്നതായി അധികൃതര്‍ പറയുന്നു.
Advertisment
ഏഴു ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്ന മുതിര്‍ന്ന പൗരരുടെ എണ്ണം കുറയുന്നത് ശുഭസൂചനയായാണ് വിലയിരുത്തുന്നത്. വാക്‌സിനേഷന്‍ നിരക്ക് വര്‍ധിക്കുന്നതോടെ കൊവിഡ് പ്രതിരോധത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.