New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മൂന്നാം ബാച്ച് 'ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക' വാക്‌സിന്റെ ലാബ് പരിശോധന ഫലവും, സര്‍ട്ടിഫിക്കറ്റും നാളെ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള രേഖകള്‍ ലഭിച്ചയുടനെ 40,000-ത്തോളം ഡോസ് വാക്‌സിന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി ആരോഗ്യമന്ത്രാലയത്തിന് കൈമാറും.
ഇതോടെ, കുവൈറ്റിലെ വാക്‌സിനേഷന്‍ പ്രക്രിയ കൂടുതല്‍ വേഗതയും പുരോഗതിയും കൈവരിക്കും. രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കാനും പുതിയ ബാച്ച് ഉപകരിക്കും.
നാലാമത്തെ ബാച്ച് വാക്‌സിന്‍ ജൂലൈ പകുതിയോടെ കുവൈറ്റിലെത്തുമെന്നാണ് വിവരം. ഏകദേശം 60 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതോടെ ആര്‍ജിത പ്രതിരോധശേഷി എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഫലവത്താകും.