/sathyam/media/post_attachments/jhIUwGS6BxVEygoXhL0O.jpg)
പാലക്കാട്: കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഫസ്റ്റ് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു കെ.ഡി പ്രസേനന്‍ എംഎൽഎ. ആലത്തൂർ എംഎൽഎ ഇന്ന് രാവിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിയാണ് കോവിഡ് വാക്സിൻ എടുത്ത ശേഷം തന്റെ ഫേസ്ബുക്ക് പേജിൽ ഫോട്ടോ പങ്കുവെച്ചത്.
ഫോട്ടോയോടൊപ്പം ആശങ്കയില്ലാതെ, എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധം തീർക്കണമെന്നും, കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.