ഫരീദാബാദ് രൂപത വാക്സിനേഷൻ വെബിനാർ നടത്തുന്നു

New Update

publive-image

ഡല്‍ഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ 'വാക്സിനേഷനും കോവിഡാനന്തര ആരോഗ്യ സംരക്ഷണവും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നു.

Advertisment

മൂന്നാം ഘട്ട കോവിഡ് വ്യാപനത്തിന്റെ അപകടസാദ്ധ്യത മുന്നിൽ കണ്ടു കൊണ്ട് പ്രതിരോധനടപടികളും ആരോഗ്യ സംരക്ഷണവും ശക്തമാക്കുന്നത് ലക്ഷ്യം വച്ചാണ് വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരം 8.45 മുതലാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ഫരീദാബാദ് രൂപതയുടെ യൂറ്റ്യൂബ് ചാനലായ 'ട്രൂത്ത് റ്റൈഡിംഗ്‌സ് ' വഴി സംപ്രേക്ഷണം ചെയ്യുന്ന വെബിനാറിൽ വാക്സിനേഷനേയും കോവിഡാനന്തര ആരോഗ്യസംരക്ഷണത്തെയും കുറിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക് കോട്ടയം ജനറൽ ആശുപത്രിയിലെ ഡോ. ബിലു ജോയി മറുപടി നൽകുന്നതാണ്.

ഫരീദാബാദ് രൂപത ആർച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര രക്ഷാധികാരിയും വികാരി ജനറാൾ റവ.ഫാ. ജോസഫ് ഓടനാട്ട് ജനറൽ കൺവീനറുമായ കോവിഡ് പ്രതിരോധങ്ങൾക്കായുള്ള ടീമാണ് വെബിനാറിനു നേത്യത്വം നൽകുന്നത്.

delhi news
Advertisment