Advertisment

"ബേപ്പൂർ സുൽത്താന് സ്മരണാഞ്ജലി "(1908 - 1994 )

author-image
സത്യം ഡെസ്ക്
Updated On
New Update

അക്ഷരങ്ങളുടെ ലോകത്തേക്ക് ഒരാളുടെയും പിന്തുടർച്ചാവകാശം സ്ഥാപിക്കാൻ നിൽക്കാതെ എല്ലാ മലയാളിയുടെയും മനസ്സിലേക്ക് കടന്നു വന്നു തനതായ വ്യക്തിമുദ്ര പതിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്നേക്ക് ഇരുപത്താറു വര്ഷം .

Advertisment

മലയാള ഭാഷയെ ആഢ്യത്തത്തിൽ നിന്ന് മോചിപ്പിച്ച് ലളിത ഭാഷാഖ്യാനത്തിലൂടെ മലയാളത്തിന്റെ ലാളിത്യവും ലാവണ്യവും ഏവർക്കും പകർന്ന മൂവാറ്റുപുഴ ആറിൽ ഉയർന്നു കേട്ടിരുന്ന ശബ്ദം 'ബഷീർ' എന്ന മലയാളിയുടെ സ്വന്തം അഹങ്കാരം ......

publive-image

കാലങ്ങൾക്കിപ്പുറം മലയാള നിഘണ്ടുവിൽ ഒരെഴുത്തുകാരന്റെ അടയാളപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിന്റെ തന്നെ എന്ന് ഉറപ്പിച്ച് പറയാം ......

അനുഭവങ്ങളിൽ നിന്നാണ് ബഷീറിന്റെ എഴുത്തെന്ന് ആഴത്തിലേക്ക് വായിച്ച് പോയവർക്ക് മനസിലാക്കാം . സാഹിത്യത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കടന്നുപോകുമ്പോഴും മിക്ക എഴുത്തുകളിലും സാധാരണക്കാരന്റെ വേദനകൾ കലർന്നിരുന്നത് എടുത്ത് പറയേണ്ട ഒന്നാണ് ......

ജീവിത വേദനകളിൽ ഒന്നായ പ്രണയത്തിന്റെ തീവ്ര വേദനകളിൽ നിന്ന് മോചനം നേടാൻ ഭാർഗ്ഗവീനിലയത്തിന്റെ രചനയിലൂടെ കഴിഞ്ഞിരുന്നുവോ എന്നുള്ളത് ഇന്നും ചോദ്യ ചിന്ഹമായി അവശഷിക്കുന്നു ......

അദ്ദേത്തിന്റെ പേരുകേൾക്കുമ്പോൾ തന്നെ ഒരു ചാര് കസേരയും , ഗ്രാമഫോണും കൂടാതെ വിവിധ കാരിക്കേച്ചറുകളിൽ പ്രത്യക്ഷപ്പെടുന്ന രൂപ ഭാവങ്ങളും നമ്മളുടെ മനസ്സിലേക്ക് കടന്നുവരും .......

യഥാർത്ഥ മുസൽമാന്റെ ജീവിതത്തെ തുറന്നുകാട്ടുന്ന ആവിഷ്ക്കാരങ്ങളിൽ നമ്മുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന പാത്തുമ്മ , മജീദ് ,സുഹറ തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങൾ .....വായനാലോകത്തെ കയ്യടക്കിയപ്പോഴും പലതിലും അദ്ദേഹത്തിന്റെ ജീവിതം കടന്നു വന്നുവെന്നിരുന്നു എന്നുള്ളത് തള്ളിക്കളയാൻ കഴിയുന്നതല്ല .....

എഴുത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതിന്റെ പുറകിൽ വലിയ കഥകൾ തന്നെ ഉണ്ട് . തികഞ്ഞ ഗാന്ധിയൻ ആദർശങ്ങൾ പുലർത്തിയിരുന്ന ബഷീറിനെ പതിനാറാം വയസ്സിൽ സ്കൂളിൽ നിന്ന് ഇറക്കി വിട്ടിരുന്ന കാര്യം ഓർക്കേണ്ടതാണ് ...

ആയിരത്തി തൊള്ളായിരത്തി നാല്പത്തി മൂന്നിൽ ആദ്യ നോവൽ പ്രേമലേഖനം ഇറങ്ങി . തിരുവതാം കൂറിൽ നിരോധിച്ച നോവലിൽ സാറാമ്മയും , കേശവൻ നായരും നിറഞ്ഞു നിന്നപ്പോൾ പല പ്രേമങ്ങളും വെറും കരാർ ഉടമ്പടികൾ മാത്രമാണെന്നുള്ള അന്നത്തെ കഥയിലെ കാഴ്ച ഇന്നും നമ്മുക്ക് ലോകത്തിന്റെ പലകോണുകളിലും കാണാൻ കഴിയുന്നു .......എല്ലാ വേദനയിലും നർമ്മം കലർത്തി നമ്മെ രസിപ്പിച്ചു വെങ്കിലും .......മനസ്സിലേക്ക് ആഴത്തിലേക്ക് ഇറങ്ങുന്ന ജീവിത വേദനയെ തള്ളിക്കളയാൻ ജീവിതത്തിൽ കഴിഞ്ഞിരുന്നില്ല എന്ന് വേണം കരുതാൻ ......

പാത്തുമ്മയുടെ ആട് മലയാളിയുടെ ഹൃദയം കവർന്നപ്പോൾ പലർക്കും അത് ബഷീറിന്റെ ആത്മകഥ തന്നെ ആണോ എന്ന് പോലും സംശയം തോന്നിക്കാണും ....

ബാല്യകാലസഖി , മതിലുകൾ ,ശബ്ദങ്ങൾ , പാത്തുമ്മയുടെ ആട് , ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് , ജന്മദിനം , അനർഘനിമിഷം......തുടങ്ങിയ രചനകൾ ഇന്നും മികച്ചു തന്നെ നിൽക്കുന്നു .....

ഒട്ടനവധി അവാർഡുകൾക്ക് അർഹനായ ബഷീറിനെ

ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടിൽ പത്മശ്രീ നൽകി ആദരിച്ചു . ..

സ്വാതന്ത്രസമര സേനാനിയും എഴുത്തുകാരനുമായിരുന്ന ബഷീർ മലയാള ഭാഷയിൽ എന്നും വേറിട്ട ശബ്ദമായിരുന്നെന്ന് നമ്മൾക്ക് മനസ്സിലാക്കാൻ മേല്പറഞ്ഞത് തന്നെ ധാരാളം ..

മലയാള ഭാഷയ്ക്ക് ലാളിത്യവും ലാവണ്യവും നലകിയ ബഷീറിന് ഇരുപത്തിയാറാം സ്മരണാഞ്ജലി ...

publive-image

VAIKKOM MUHAMUD BHASHEER
Advertisment