വാളയാർ കേസിൽ ഹൈക്കോടതിയിൽ പുനരന്വേഷണമാണ് സർക്കാർ ആവശ്യപ്പെടേണ്ടതെന്ന് വാളയാർ സമരസമിതി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: വാളയാർ കേസിൽ ഹൈക്കോടതിയിൽ പുനരന്വേഷണമാണ് സർക്കാർ ആവശ്യപ്പെടേണ്ടതെന്ന് വാളയാർ സമരസമിതി രക്ഷാധികാരി സി ആര്‍ നീലകണ്ഠൻ.വാളയാർ കേസിൽ നീതി നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വാളയാർ കുട്ടികളുടെ അമ്മ കാസർഗോഡ് മുതൽ പാറശ്ശാല വരെ നീതി യാത്ര നടത്തുമെന്നും സി ആര്‍ നീലകണ്ഠൻ പറഞ്ഞു.

Advertisment

publive-image

വാളയാർ കേസ് സർക്കാർ സിബിഐ ക്ക് വിട്ടെങ്കിലും പുനരന്വേഷണമാണൊ തുടരന്വേഷണമാണോ എന്ന് വ്യക്തമാക്കാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്.കേസ് സിബിഐക്ക് വിട്ടിട്ടും വാളയാർ കുട്ടികളുടെ രക്ഷിതാക്കളെ കേരള പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ് ഇതും കേസ് അട്ടിമറിക്കുന്നതിൻ്റെ ഭാഗമാണ്.

പുനരന്വേഷണം വേണമെന്ന രക്ഷിതാക്കളുടെയും സമരസമിതിയുടെയും ആവശ്യത്തോട് സർക്കാർ നീതി പുലർത്തിയില്ല. വാളയാറിൽ ഒരു വർഷത്തിനിടെ 41 പോക്സോ കേസുകൾ റജിസ്ട്രർ ചെയ്തതിൽ 12 കേസിലെ പ്രതികൾ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടു.

ഇത് പോലീസിൻ്റെ ഗുരുതര വീഴ്ചയെ ആണ് സൂചിപ്പിക്കുന്നത് വാളയാർ കേസിൽ പുനരന്വേഷണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 9ന് കാസർഗോഡു മുതൽ പാറശ്ശാല വരെ അമ്മ നീതി യാത്ര നടത്തും.

പോലീസിൻ്റെയും സർക്കാറിൻ്റെയും അനാസ്ഥ ജനങ്ങളോട് പറയുന്നതിനാണ് നീതി യാത്ര സംഘടിപ്പിക്കുന്നതെന്നുംസി ആര്‍ നീലകണ്ഠൻ പറഞ്ഞു. ചെയർമാൻ വിളയോടി വേണുഗോപാൽ, കൺവീനർ മാഴ്സൺ, വാളയാർ കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

VALAYAR CASE
Advertisment