വാളയാർ ചെക്പോസ്റ്റ് വഴി 1636 പേർ കേരളത്തിലെത്തി

ന്യൂസ് ബ്യൂറോ, പാലക്കാട്
Friday, May 22, 2020

പാലക്കാട് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി വ്യാഴാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്ച രാവിലെ 6 വരെ 1636 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.

959 പുരുഷൻമാരും 493 സ്ത്രീകളും 184 കുട്ടികളുമുൾപ്പെടെയുള്ളവർ 560 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 437 കാറുകൾ, 91 ഇരുചക്രവാഹനങ്ങൾ, 18 ട്രാവലറുകൾ, 12 മിനി ബസുകൾ, 2 ഓട്ടോറിക്ഷകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

×