വാളയാർ : നീതി ആവശ്യപ്പെട്ടു പ്രവാസി കുട്ടികളും അമ്മമാരും പ്രതിഷേധിച്ചു

New Update

ദമ്മാം : വാളയാറിൽ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട കുട്ടികൾക്ക് നീതി ലഭിക്കുന്നതിന് കേസിൽ പുനർ അന്വേഷണം അനിവാര്യമാണെന്ന് പ്രവാസി അമ്മമാരുടെയും കുട്ടികളുടെയും പ്രതിഷേധസംഗമം ആവശ്യപ്പെട്ടു.

Advertisment

publive-image

ഞങ്ങളെ ഉപദ്രവിക്കരുത്, വാളയാർ ഇരകൾക്ക് നീതി നൽകുക, കുട്ടികളെ ജീവിക്കാൻ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി യായിരുന്നു പ്രതിഷേധം. ഇരകളോടുള്ള ഐക്യദാർഢ്യവും അധികാരികളോടുള്ള പ്രതിഷേധവും രേഖപെടുത്തുന്നുതിന് എല്ലാവരും മെഴുകുതിരി തെളിച്ചു.

അധികാരികളുടെ നിസംഗതയാണ് അപരാധികൾ രക്ഷപെടാൻ ഇടയായതെന്ന് പരിപാടിയിൽ സംസാരിച്ചവർ കുറ്റപ്പെടുത്തി. കുട്ടികൾക്ക് വേണ്ടി മുഴുവൻ രക്ഷിതാക്കളും രംഗത്തിറങ്ങണമെന്ന് കുട്ടികളുടെ പ്രതിനിധികളായ ഹനാൻ സി കെ, സാന ഹസീൻ എന്നിവർ ആവശ്യപ്പെട്ടു. കുറ്റക്കാർ ശിക്ഷിക്കപ്പെടാൻ നടപടി ഉണ്ടാവും വരെ പ്രതികരണങ്ങൾ ഉയരണമെന്ന് അനീസ മെഹബൂബ് ആവശ്യപ്പെട്ടു. പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജിയണൽ കമ്മിറ്റി വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിക്ക് സുനില സലീം, സനീജ സഗീർ തുടങ്ങിയവർ നേതൃത്വം

Advertisment