ദമ്മാം : വാളയാറിൽ കൊലചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് രക്ഷിതാക്കൾ നടത്തുന്ന സമരത്തിന് ദമ്മാം ഓ ഐ സി സി വനിതാവേദി ഐക്യദാർഢ്യം പ്രഖ്യാപിച്ചു .
/sathyam/media/post_attachments/Bp4lrBsJIEZ0HOzF8VpD.jpg)
രണ്ടു കുഞ്ഞുങ്ങൾ പീഡനത്തിനിരയായി കൊലചെയ്യപെട്ടിട്ടും സർക്കാർ പുലർത്തുന്ന അലംഭാവം മലയാളികൾക്ക് മുഴുവൻ നാണക്കേടാണെന്ന് ഓ ഐ സി സി വനിതാവേദി നേതാക്കൾ പറഞ്ഞു . ഇടതു സർക്കാരിന്റെ വനിതാ-ശിശു ക്ഷേമ പ്രഖ്യാപനങ്ങൾ തട്ടിപ്പാണെന്നും പിഞ്ചു കുഞ്ഞുങ്ങൾക്കു പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലെന്നും ഓ ഐ സി സി വനിതാവേദി നേതാക്കൾ അഭിപ്രായപ്പെട്ടു .
ബിനീഷ് കോടിയേരിയുടെ കുഞ്ഞിന് ഭക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞു ഓടിയെത്തിയ ശിശുക്ഷേമ കമ്മീഷൻ കോമാളിയായി മാറിയെന്നും , പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഡനത്തിന് ഇരയാകുമ്പോൾ മൗനം പാലിക്കുന്ന കമ്മീഷൻ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും , രാഷ്ട്രീയ പക്ഷപാതിത്വം കൈമുതലാക്കിയ കമ്മീഷനെ പിരിച്ചു വിടണമെന്നും ഓ ഐ സി സി വനിതാ വേദി ആവശ്യപ്പെട്ടു .വാളയാർ പെണ്കുട്ടികളുടെ നീതിക്കുവേണ്ടി സമരം ചെയ്യുന്ന രക്ഷിതാക്കൾക്ക് പിന്തുണ അറിയിച്ചെത്തിയ മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ലതികാ സുഭാഷിനു ദമ്മാം വനിതാവേദി ഐക്യദാർഢ്യം പ്രഖ്യാപിച്ചു .
വനിതാ വേദി പ്രസിഡണ്ട് രാധികാ ശ്യാംപ്രകാശ് , ഭാരവാഹികളായ സഫിയ അബ്ബാസ് , പാർവ്വതി സന്തോഷ് , ഹുസ്ന ആസിഫ് ,അർച്ചന അഭിഷേക് , രമ്യ പ്രമോദ് , ജുവൈരിയ ഷാജി തുടങ്ങിയവർ ഐക്യദാർഢ്യ സമരത്തിന് നേതൃത്വം നൽകി .
--
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us