ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും പല നിര്‍മ്മാതാക്കളും സിനിമാരംഗത്തെ മറ്റുചില പ്രമുഖരും തെറ്റായ ഉദ്ദേശത്തോടെ തന്നെ സമീപിച്ചുവെന്ന് വരലക്ഷ്മി ശരത്കുമാര്‍.
/sathyam/media/post_attachments/Z3FvzlhVXQr2UzJyxoiD.jpg)
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വരലക്ഷ്മി മനസ് തുറന്നത്. 'സ്ത്രീകള്‍ വേട്ടക്കാരെ തുറന്നുകാട്ടണം' എന്ന് വരലക്ഷ്മി പറഞ്ഞു. അത്തരം സംഭവങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് അതൊരു തെരഞ്ഞെടുപ്പാണ്. സമാനമായ ഒരു സാഹചര്യമാണ് ഞാന്‍ നേരിട്ടത്, പക്ഷേ ഞാന്‍ അത് തുറന്നുകാട്ടി. ഈ പ്രശ്‌നങ്ങളെല്ലാം ഞാന്‍ നേരിട്ടു, ഞാന്‍ 'നോ' പറയാന്‍ പഠിച്ചു.
/sathyam/media/post_attachments/SvzyG6GljLUW7TXau6fK.jpg)
ഒരു താരപുത്രി ആയിരുന്നിട്ടും ഞാനിത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം സിനിമകള്‍ ആവശ്യമില്ലെന്ന് ഞാന്‍ തീരുമാനിച്ചത് അപ്പോഴാണ്. വേണ്ട എന്ന് പറയാന്‍ ഞാന്‍ പഠിച്ചു. അതിന് സമയമെടുത്തു. അത് ബുദ്ധിമുട്ടായിരുന്നു. കാസ്റ്റിംഗ് കൗച്ചിനോട് നോ പറഞ്ഞതിനാല്‍ പലരും എന്നെ വിലക്കി.
ഇന്ന് ഞാന്‍ എന്റെ സ്വന്തം കാലില്‍ നില്‍ക്കുന്നു. 25 സിനിമകള്‍ ഞാന്‍ പൂര്‍ത്തിയാക്കി. 25 നിര്‍മ്മാതാക്കള്‍, നല്ല സംവിധായകര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. എന്റെ ജോലി തുടരുകയാണ്. അതിനാല്‍ ഞാന്‍ ഏറെ സന്തോഷവതിയാണ് - വരലക്ഷ്മി പറഞ്ഞു.