ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണപ്പെട്ട മലപ്പുറം അരീക്കോട് ഊർങാട്ടിരി സ്വദേശി വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഉച്ചക്ക് 1:30 ന് കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കളും എസ്ഡിപിഐ ഭാരവാഹികളും ഏറ്റുവാങ്ങി. അരീക്കോട് തെരട്ടമ്മലിലുള്ള തറവാട്ട് വീട്ടിലെ പൊതുദർശനത്തിന് ശേഷം 4 മണിയോടെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
വാസുദേവൻ ദമ്മാമിലെ ഹോസ്പിറ്റലിൽ ( ഫയൽ)
കഴിഞ്ഞ ഏപ്രിൽ 6 നാണ് ദമ്മാം ഖത്തീഫിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണത്. സുഹൃ ത്തുക്കൾ ഉടൻ തന്നെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സക്ക യിലിരിക്കെ 18ആം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. മകൾ അശ്വനിയുടെ വിവാഹ നിശ്ചയത്തിന് നാട്ടിലെത്താൻ കഴിയാതിരുന്നതിൽ വാസുദേവൻ അസ്വസ്ഥനാ യിരുന്നു.അന്ന് രാത്രിയാണ് മുറിയിൽ കുഴഞ്ഞ് വീണത്. ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്യുന്ന അദ്ദേഹം ഒന്നര വർഷം മുമ്പ് സ്പോൺസർ ഷിപ്പ് മാറിയി രുന്നു.എന്നാൽ പുതിയ സ്ഥാപനം നിയമക്കുരുക്കിലാ വുകയും വാസുദേ വന് ഇഖാമ പുതുക്കാനൊ നാട്ടിൽ പോവാനൊ കഴിയാതെ വരികയും ചെയ്തു.
ആരോഗ്യ ഇൻഷൂറൻസ് കാലാവധി തീർന്നിരുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ഭീമ മായ സംഖ്യയുടെ ബിൽ അടക്കാനുണ്ടായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ ആശുപത്രിയധികൃതരുമായും കുടുംബ വുമായും ബന്ധപ്പെട്ട് ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സ്പോ ൺസറുടെ നിസ്സഹകരണവും രേഖകൾ ഇല്ലാത്തതും തടസ്സമായി.തുടർന്ന് ഇന്ത്യൻ എംബ സിയുടെ അനുമതിയോടെയും ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ചും വിദഗ്ദ ചികി ത്സക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. ഇതിനിടയിൽ സ്പോ ൺസർ വാസുദേവനെ ഹുറൂബാക്കുകയും (തൊഴിലാളി ഒളിച്ചോടിയതായി പരാതി പ്പെടുക ) ചെയ്തിരുന്നു.കൂടാതെ വൻ തുകയുടെ ഹോസ്പിറ്റൽ ബിൽ അടക്കാതെ മൃത ദേഹം വിട്ട് നൽകില്ലെന്ന സ്വകാര്യ ആശുപത്രിയുടെ നിലപാടും വിഷയത്തെ സങ്കീർണമാക്കിയിരുന്നു.
തുടർന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ സൗദിയിലെ തൊഴിൽ-ആരോഗ്യ വിഭാഗം അധികാരികളെ സമീപിക്കുകയും ഒട്ടേറെ നിയമ നടപടികൾക്കും ചർച്ചകൾക്കും ശേഷം മൃതദേഹം വിട്ട് നൽകാൻ ആശുപത്രി അധികൃതർ തയ്യാറാവുകയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കുകയുമായിരുന്നു
ഇന്ത്യൻ സോഷ്യൽ ഫോറം ഖത്വീഫ് ബ്ലോക്ക് പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തക നുമായ ഷാഫി വെട്ടം, വളണ്ടിയർമാരായ ഷാജഹാൻ കൊടുങ്ങല്ലൂർ, റഈസ് കടവിൽ, സിറാജുദീൻ ശാന്തിനഗർ, സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയംഗങ്ങളായ നമിർ ചെറുവാടി, അബ്ദുസ്സലാം മാസ്റ്റർ, അലി മാങ്ങാട്ടൂർ, മരണപ്പെട്ട വാസുദേവന്റെ സഹോ ദരൻ സുരേന്ദ്രൻ എന്നിവരാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
എസ്ഡിപി ഐ നേതാക്കളായ മുനവ്വിർ അരീക്കോട്, റഷീദ് അരീക്കോട് എന്നിവർ വാസുദേവന്റെ വീട്ടുകാരുമായി ബന്ധപ്പെടുകയും നാട്ടിലെ നടപടിക്രമങ്ങൾക്ക് നേതൃ ത്വം നൽകുകയും ചെയ്തു.വാസുദേവന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സുജിത് കൃഷ്ണൻ മൃതദേഹത്തെ അനുഗമിച്ചു.ഇന്ത്യൻ എംബസിയധികൃതർ മികച്ച പിന്തുണ നൽകിയതായ ഷാഫി വെട്ടം അറിയിച്ചു.
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതിയംഗം കൃഷ്ണൻ എരഞ്ഞിക്കൽ, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് ബാബുമണി കരുവാര ക്കുണ്ട്, സോഷ്യൽ ഫോറം ദമ്മാം സ്റ്റേറ്റ് പ്രസിഡൻറ് നാസർ കൊടുവള്ളി, ജീവ കാരു ണ്യവിഭാഗം കൺവീനർ കുഞ്ഞിക്കോയ താനൂർ, അബഹ സോഷ്യൽ ഫോറം പ്രതിനിധി സഈദ് മൗലവി അരീക്കോട്, എസ്‌ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ:സാദിഖ് നടുത്തൊടി, സിക്രട്ടറിമാരായ ഷൗക്കത്ത് കരുവാരക്കുണ്ട് ,ഹംസ, കെ കെ പി ജലീൽ, അഹ് മദ് പി എം, മാനു തുടങ്ങിയവർ എയർ പോർട്ടിൽ മൃദദേഹം ഏറ്റു വാങ്ങി.
എസ്ഡിപിഐ - സോഷ്യൽ ഫോറം നേതാക്കൾ പരേതന്റെ വീട്ടിൽ സന്ദർശനം നടത്തു കയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. ഗിരിജയാണ് മരിച്ച വാസു ദേവ ന്റെ ഭാര്യ. അശ്വനി, അശ്വിൻ എന്നിവർ മക്കളാണ്.