സൈബര്‍ ആക്രമണം ഉണ്ടായാല്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണും, 'കുഴികളെ ട്രോളി പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം'; വിമര്‍ശകരോട് വി ഡി സതീശന്‍

author-image
Charlie
Updated On
New Update

publive-image

കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിന് എതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച്് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌കാര സ്വതന്ത്ര്യമായി കാണണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പോരടിക്കുന്നവരാണ് ഈ പോസ്റ്ററിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം ഉണ്ടായാല്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണും. റോഡില്‍ കുഴിയുണ്ടെന്ന് പറയുമ്പോള്‍ ഇല്ലെന്നാണ് പൊതുമരാമത്ത് മന്ത്രി പറയുന്നത്. ഇന്ന് ദേശാഭിമാനി പത്രത്തിന്റെ മുന്‍പേജില്‍ വന്ന ഒരു സിനിമയുടെ പരസ്യത്തിലും ‘തിയറ്ററിലേക്ക് വരുമ്പോള്‍ കുഴിയുണ്ട് എന്നാലും വരാതിരിക്കരുത്’ എന്ന് പറഞ്ഞിട്ടുണ്ട്,പൊതുധാരണയാണത്. ജനങ്ങള്‍ മുഴുവന്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വിവിധ സ്ഥലങ്ങളിലെ റോഡുകളിലെ കുഴികളുടെ ചിത്രങ്ങള്‍ ആളുകള്‍ പുറത്തുവിടുകയാണ്. അതിലെന്തു രാഷ്ട്രീയമാണുള്ളത്. അപകടങ്ങള്‍ ഉണ്ടാവരുത്. മനുഷ്യന്റെ ജീവന്‍ പൊലിയരുത്. കയ്യും കാലുമൊടിഞ്ഞ് ആളുകള്‍ ആശുപത്രിയില്‍ കിടക്കുകയാണ്. നമ്മളൊക്കെ യാത്ര ചെയ്യുന്ന ആളുകളല്ലേ എന്നും അദ്ദേഹം ചോദിച്ചു.

Advertisment