New Update
/sathyam/media/post_attachments/mLY7j0tSSVgDnQ8oEwFC.jpg)
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസില്‍ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഒറ്റക്കെട്ടെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപി ഇഡിയെ ഉപയോഗിച്ച് ഇഷ്ടക്കാരനായ പിണറായിയെ സംരക്ഷിക്കുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
30 തവണ ലാവലിൻ കേസ് സുപ്രീംകോടതിയിൽ മാറ്റിവെച്ചു. ഇവിടെ ബിജെപി സമരം ഒത്ത് കളിയാണ്. ആദ്യം ഡൽഹിയിൽ പോയി ലാവലിൻ കേസ് ഒന്നെടുക്കാൻ പറയെന്നും അദ്ദേഹം പരിഹസിച്ചു. സംഘപരിവാർ പിണറായി സന്ധിയാണ്. ഇഡി ശ്രമിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. ഇഡിയെ ഇവിടെ വിശ്വാസമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us