കുഞ്ഞു മനസുകളോട് സംവാദിച്ചു മാർ കുരിയാക്കോസ് ഭരണികുളങ്ങര

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, May 24, 2020

ന്യൂഡൽഹി : ഫരിദാബാദ് രൂപതയിലെ ജസോളാ ഇടവക യിലെ അൾത്താര സംഘതോട് സംവാദിച്ചു രൂപതാ മെത്രാപോലീത്താ മാർ കുരിയാക്കോസ് ഭരണി കുളങ്ങര. ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വെല്ലുവിളികൾ ഏറെ ആണ്, ഈ സാഹചര്യത്തിൽ ഏറ്റവും അധികം പരിചരണം ലഭിക്കേണ്ടതു കുട്ടികൾ ആണ് എന്ന് മാർ കുരിയാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.

പഠന മേഖലകളിലും ,ആത്യതമിക മേഖലകളിലും ഒരു പോലെ കുഞ്ഞുങ്ങൾ മുന്നിട്ട് നിൽക്കണം എന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. പഠനത്തിന് ഒപ്പം ഇതര വിഷയ ങ്ങളിലുംശ്രെദ്ധ ചെലുത്തെണ്ട സമയം ആണിതെന്നും, ലഭിക്കുന്ന സമയത്തെ ക്രിത്യമായി വിനിയോഗിക്കണം എന്നും കുട്ടികളുമായി ഉള്ള സൂം മീറ്റിംങ്ങിനിടെ അദ്ദേഹം ഉദുബോദിപ്പിച്ചു. കുട്ടികൾ ഭാവി പ്രതീക്ഷ ആണെന്നും, ആ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന ഒരു കാലഘട്ടമായി ഈ ലോക്ക് ഡൗൺ തീരരുത് എന്നും മീറ്റിംഗിന് ഇടയിൽ കുട്ടികളെ അതിസംഭോധന ചെയ്ത് ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ പറഞ്ഞു.

മാതാപിതാക്കളെ കഴിയുന്ന കാര്യങ്ങളിൽ എല്ലാം സഹായിക്കുകയും അവരുമായി ആഴത്തിൽ ഉള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഈ കാലഘട്ടം സഹായകമാണെന്നും, കൃയാത്മകമായി ഈ സാഹചര്യത്തെ നോക്കി കാണണം എന്നും ഉള്ള ആർച്ചു ബിഷപ്പിന്റെ അഭിപ്രായത്തെ ഏറെ പ്രചോദനന്മമായി ആണ് കുട്ടികൾ കേട്ടിരുന്നത്. രൂപത ആൾട്ടർ സർവീസ് ഡയറക്ടർ റവ: ഫാ: ജോമി കളപറമ്പൻ (രൂപത P. R. O), റവ : ഫാ: ജിന്റോ കെ ടോം എന്നിടവർ മീറ്റിംഗിൽ സന്നിഹിതർ ആയിരുന്നു.

കുട്ടികൾക്കു പുതിയ വർഷ ത്തെക്കുള്ള എല്ലാ ആശംസകളുംനേർന്നു കൊണ്ട്, ഓരോ കുട്ടികളോടും വ്യക്തിപരമായി ആർച്ചു ബിഷപ്പ് സംസാരിച്ചതിന് ശേഷം കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടാണ് മീറ്റിംഗ് അവസാനിപ്പിച്ചതു. രൂപതയെ വിവിധ മേഘലകൾ ആക്കി തരം തിരിച്ചു ഇത്തരത്തിൽ കുട്ടികളുമായി ഇനിയും ഇത് പോലുള്ള മീറ്റിംങ്ങുകൾ സംഘടിപ്പികുന്നത് ആണെന്ന് രൂപത ആൾട്ടർ സർവീസ് ഡയറക്ടർ റവ: ഫാ:ജോമി കളപറമ്പൻ അറിയിച്ചു.

×