ഇന്നത്തെ പെണ്‍പിള്ളേരില്‍ മദ്യപിക്കാത്തവര്‍ കുറവാണ്, പൊതുവേ സൈലന്റായ താന്‍ രണ്ടെണ്ണം അടിച്ചാല്‍ വൈലന്റാകുമെന്ന് വീണ നന്ദകുമാര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വീണാനന്ദകുമാർ. ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് വീണ നന്ദകുമാർ. ഇപ്പോൾ താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായി മാറിയിരിക്കുന്നത്. മദ്യപാന ശീലത്തെ കുറിച്ചാണ് താരം ഈ അഭിമുഖത്തിൽ തുറന്നു പറയുന്നത്.

താൻ പൊതുവേ സൈലൻറ് ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്നാണ് താരം പറയുന്നത്. അധികം സംസാരിക്കാറില്ല എന്ന് പലരും പറയാറുണ്ട് എന്നും അവർക്കുള്ള മറുപടിയാണ് എന്ന നിലയിലും ആണ് താരം ഈ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞത്. രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കും എന്നാണ് വീണയുടെ പ്രസ്താവന. ഇത് വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. നിരവധി ആളുകൾ ആണ് താരത്തെ ട്രോൾ ചെയ്തുകൊണ്ട് രംഗത്ത് എത്തിയത്.

എന്നാൽ താൻ നടത്തിയത് വളരെ സത്യസന്ധമായ പ്രസ്താവനയാണ് എന്നും അതിൽ ഉറച്ചുനിൽക്കുന്നു എന്നുമാണ് താരം സ്വീകരിച്ച നിലപാട്. മദ്യപിക്കുന്ന കാര്യം തുറന്നു പറയാൻ മടി കാണിക്കുന്നത് എന്തിനാണ് എന്നും അത് അത്ര വലിയ തെറ്റൊന്നുമല്ല എന്നും താരം വ്യക്തമാക്കി. ബിയർ കഴിച്ചാൽ കുറച്ച് അധികം സംസാരിക്കും എന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് സത്യമാണ് എന്നും ബിയർ കഴിക്കാറുണ്ട് എന്നുമാണ് വീണ തുടർന്ന് നടത്തിയ വെളിപ്പെടുത്തൽ.

ഇന്നത്തെ തലമുറയിലെ മിക്ക കുട്ടികളും ബിയർ കഴിക്കുന്നവരാണ് എന്നും അത് തുറന്നു പറയുന്നതിൽ ഒരു കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് താരം പറയുന്നത്. മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യം ഒന്നും അല്ലല്ലോ ഇത് എന്നാണ് താരം ചോദിക്കുന്നത്. ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യമായ ഇഷ്ടങ്ങളാണ് എന്നും താരം കൂട്ടിച്ചേർത്തു. ഇതുകൂടാതെ ഒരാളുടെ വാക്കുകൾ വളച്ചൊടിച്ചുകൊണ്ട് അത് ട്രോൾ വീഡിയോ ആക്കി ഇറക്കി ആഘോഷിക്കുന്നത് ശരിയാണോ എന്നു അവർ ചിന്തിക്കേണ്ട കാര്യമാണ് എന്നും താരം കൂട്ടിച്ചേർത്തു.

Advertisment