/sathyam/media/post_attachments/wh3vyIkXLjkPETkfZeCj.jpg)
കരിമ്പ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി 2021_22ന്റെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പച്ചക്കറി വിത്തു കിറ്റുകളുടെ വിതരണ ഉൽഘാടനം കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ നിർവ്വഹിച്ചു.
വിവിധ വാർഡ് തല പഴം പച്ചക്കറി ക്ലസ്റ്റർ കൺവീനർമാർക്ക് വിത്തുകൾ നൽകി കൊണ്ടാണ് ഉൽഘാടനം നിർവ്വഹിച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമള കുമാരി അധ്യക്ഷത വഹിച്ചു.
ഭാരതീയ പ്രകൃതി കൃഷി പദ്ധതി(BPKP) സംബന്ധിച്ചു മണ്ണാർക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.കെ.ഷാജൻ വിശദീകരണം നടത്തി.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണ് ജയ വിജയൻ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ.ജയശ്രീ, എം.കെ.രാമകൃഷ്ണൻ, പ്രിൻസി, സീന തോമസ്, ഹേമ നായർ, സിജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
ബി.പി.കെ.പി പദ്ധതി പ്രകാരം 5 സെന്റിൽ കുറയാത്ത സ്ഥലത്തു ജൈവ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർ വാർഡ് തല പഴം പച്ചക്കറി ക്ലസ്റ്ററുകൾ, ഇക്കോ ഷോപ്പ് എന്നിവ മുഖാന്തിരമോ കൃഷിഭവനിൽ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം.