/sathyam/media/post_attachments/jiT4X9TpRh82vR9kWZDu.jpg)
കുത്തനൂർ: പ്രതിസന്ധി കാലത്ത് കൈത്താങ്ങായി നാഷണൽ ദ്രാവിഡ സമാജം. കുത്തനൂരിൽ നാഷണൽ ദ്രാവിഡ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
ഇന്നലെ നടന്ന പരിപാടി പന്ത്രണ്ടാം വാർഡ് മെംമ്പർ അംബുജം ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൌൺ മൂലം കഷ്ടത അനുഭവിക്കുന്ന 25 കുടുംബങ്ങൾക്ക് നടന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് നാഷ്ണൽ ദ്രാവിഡ സമാജത്തിന്റെ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജയൻ സി കൂത്തനൂര്‍ നേതൃത്വം നൽകി.