/sathyam/media/post_attachments/CoW0ezlpP4iTrF0i8a1O.jpg)
പാലക്കാട്: നഗരസഭാ പതിനഞ്ചാം വാർഡിൽ ലോക്ക് ഡൌൺ കാരണം ക്ലേശമനുഭവിക്കുന്ന 350 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഓരോ കുടുംബത്തിനും 10 കിലോ വീതം പച്ചക്കറി നൽകി.
കൂടാതെ കോവിഡ് പോസിറ്റീവ് ആയ സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് 20 ദിവത്തേക്ക് ആവശ്യമായ പലവ്യഞ്ജന കിറ്റും നൽകി വരുന്നു.
വാർഡിലെ മുഴുവൻ അംഗങ്ങൾക്കും 3000 ഡോസ് ഹോമിയോ പ്രതിരോധ മരുന്ന് ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ വിതരണം ചെയ്തു. കോവിഡ് ബാധിതർക്ക് ആവശ്യ സാദനങ്ങളും മരുന്നും വീട്ടിൽ എത്തിച്ചു നൽകുന്നുണ്ട്.
വാർഡ് കൗൺസിലർ ശശികുമാർ. എം നേതൃത്വം നൽകി. വാർഡ് വികസനസമിതി അംഗങ്ങളായ ശബരിഗിരി, കണ്ണൻ, ഉണ്ണികൃഷ്ണൻ, വിഘ്‌നേഷ്, പ്രഭു,അശോക്, യദു കൃഷ്ണൻ, കണ്ണൻ ആനച്ചിറ, പ്രസാദ്, സുഗുണൻ, എന്നിവർ പങ്കെടുത്തു.