/sathyam/media/post_attachments/Aht2Lnhk4MftNWR17Q67.jpg)
തച്ചമ്പാറ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വീട്ടിൽ ഒതുങ്ങിയ കുടുംബങ്ങൾക്ക് ആശ്വാസമേകി മുതുകുർശ്ശി കിരാത മൂർത്തി ക്ഷേത്രം ടീം മുതുകുർശ്ശിയുടെ ആഭിമുഖ്യത്തിൽ 300 കുടുംബങ്ങൾക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്തു.
പൊതുവിൽ ഗ്രാമീണ മേഖലയിൽ പച്ചക്കറിക്ക് ക്ഷാമവും വിലക്കൂടുതലും നേരിടുന്ന സമയത്താണ് രണ്ടായിരത്തോളം കിലോ പച്ചക്കറി വീടുകളിൽ വിതരണം ചെയ്യാനായി എത്തിച്ചത്.
കിരാത മൂർത്തി ക്ഷേത്രം പ്രസിഡന്റ് വിജയൻ മാർഗശേരി വിതരണോദ്ഘാടനം നടത്തി. ജോയ് അഗസ്റ്റിൻ അധ്യക്ഷനായി. പി.ആർ സന്തോഷ്, വിഷ്ണു, അനീഷ്, ബാലകൃഷ്ണൻ, വേണുഗോപാൽ, വിജയൻ, ബിന്ദു, ബാലൻ തുടങ്ങിയവർ പങ്കെടുത്തു.