മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആയിരം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

New Update

publive-image

മൊറയൂര്‍:കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എംപി ചുമതല ഏറ്റെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോവിഡ് 19 മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ആയിരം കുടുംബങ്ങൾക്ക് ആശ്വാസമായി സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

Advertisment

പച്ചക്കറി കിറ്റ് വിതരണോൽഘാടനം കെപിസിസി ജനറൽ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ അദ്ധ്യക്ഷത വഹിച്ചു.

publive-image

മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ, കൊണ്ടോട്ടി മുൻസിപ്പൽ മണ്ഡലം പ്രസിഡണ്ട് കബീർ പുളിക്കൽ, ടി പി യൂസുഫ്, സികെ നിസാർ, ആനത്താൻ അബൂബക്കർ ഹാജി, ആനക്കച്ചേരി മുജീബ്, ടി പി സലീം മാസ്റ്റർ, കെ കെ മുഹമ്മദ് റാഫി, അരങ്ങൻ മുഹമ്മദ്, ഫായിസ് പെരുമ്പിലായി, ചന്തു മോങ്ങം, ഹരിദാസൻ പാടുകണ്ണി, ചിന്നപ്പൻ മോങ്ങം, അമീറലി പുളിക്കലകത്ത്, മണിവർണ്ണൻ പികെ, എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം കൊടുത്തു.

malappuram news
Advertisment