പച്ചക്കറികളിലെ പൂകൊഴിച്ചില്‍ തടയാന്‍ തൈര് കൊണ്ടൊരു ലായനി

Friday, February 12, 2021

കൃഷി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറികളിലെ പൂകൊഴിച്ചില്‍. ചെടികള്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്ന് പൂവിടുമെങ്കിലും കായ്പിടുത്തമില്ലാതെ അവ കൊഴിഞ്ഞു പോകും. പയര്‍, തക്കാളി, വഴുതന തുടങ്ങിയ വിളകളില്‍ ഇതു സാധാരണമാണ്. നിരവധി വളങ്ങളും കീടനാശിനികളും പ്രയോഗിച്ചു നോക്കിയാലും രക്ഷയുണ്ടാകില്ല.

തൈരും പാല്‍ക്കായവും ചേര്‍ത്ത് തയാറാക്കുന്ന ലായനി പൂകൊഴിച്ചില്‍ തടയാന്‍ ഫലപ്രദമാണെന്ന് പല കര്‍ഷകരും പറയാറുണ്ട്. ഇതിനായി പാല്‍ക്കായം, തൈര്, വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. രണ്ടും സുലഭമായി നമ്മുടെ നാട്ടില്‍ തന്നെ ലഭിക്കും.

മറ്റു വസ്തുക്കളെ അപേക്ഷിച്ചു നോക്കുമ്പോള്‍ വിലയും കുറവാണ്. വളരെ വേഗം വീട്ടിലെ അടുക്കളയില്‍ തന്നെ ലായനി തയാറാക്കുകയും ചെയ്യാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മില്ലി തൈരും (രണ്ടു ടേബിള്‍ സ്പൂണ്‍ ), അഞ്ച് ഗ്രാം പാല്‍ക്കായവുമെടുത്ത് ചേര്‍ത്ത് നന്നായി ഇളക്കുക. ലായനി തയാറായി.

ഈലായനി ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ തളിക്കാം. ഇലകളിലും തണ്ടുകളിലും തളിക്കണം. വൈകുന്നേരങ്ങളില്‍ തളിക്കുന്നതാണ് നല്ലത് വഴുതന, പയര്‍, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളില്‍ ഇതു നന്നായി ഫലം ചെയ്യും

×