Advertisment

പച്ചക്കറികളും പൂച്ചെടികളും നല്ല പോലെ പൂക്കാന്‍ നേന്ത്രപ്പഴത്തൊലി കൊണ്ട് ജൈവലായനി

author-image
admin
New Update

മലയാളികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന പഴമാണ് വാഴപ്പഴം, പ്രത്യേകിച്ചും നേന്ത്രന്‍. ഏറെ പോഷകങ്ങള്‍ നിറഞ്ഞ നേന്ത്രപ്പഴം നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. നേന്ത്രപ്പഴത്തിന്റെ തൊലികൊണ്ടു മികച്ചൊരു ജൈവ ലായനി തയാറാക്കാം. പച്ചക്കറികളും പൂച്ചെടികളും നല്ല പോലെ പൂക്കാന്‍ ഈ ലായനി സഹായിക്കും.

Advertisment

publive-image

നല്ല പോലെ പഴുത്ത മൂന്ന് നേന്ത്രപ്പഴത്തിന്റെ തൊലിയെടുക്കുക. അരലിറ്റര്‍ വെള്ളത്തിലേക്ക് ഈ തൊലികള്‍ ചെറുതായി മുറിച്ചിടുക. തുടര്‍ന്നു നല്ല പോലെ തിളപ്പിക്കുക. നല്ല പോലെ തിളപ്പിക്കണം. തിളച്ച ശേഷം തീ കുറയ്ക്കുക. തുടര്‍ന്ന് ഒരു സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു സ്പൂണ്‍ തേയിലയും ചേര്‍ക്കണം. ഇവ ലായനിയില്‍ നല്ല പോലെ ഇളക്കി യോജിപ്പിക്കുക. കുറച്ചു സമയം കഴിഞ്ഞ ശേഷം രണ്ട് സ്പൂണ്‍ തൈര് കൂടി ചേര്‍ക്കുക. തിളയ്ക്കുന്ന സമയത്ത് തൈര് ഒരിക്കലും ചേര്‍ക്കാന്‍ പാടില്ല. തുടര്‍ന്ന് ഈ ലായനി ഒരു ദിവസം മൂടിവയ്ക്കുക. ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.

രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷമേ ലായനി ഉപയോഗിക്കാവൂ. 15 ദിവസം കൂടുമ്പോഴാണ് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കേണ്ടത്. വൈകുന്നേരങ്ങളില്‍ പ്രയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

vegitables medicine4
Advertisment