New Update
/sathyam/media/post_attachments/gDJ6VNxmRiF1on2xZ6Db.jpg)
പെരുമ്പാവൂർ: തോട്ടുവ ശ്രീധന്വന്തരി ഗ്രാമത്തിലെ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന തേവർകുടി വേലപ്പൻ നായർ (66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ആലുവയിലെ കൊച്ചിൻ മിനറൽസ് ആന്റ് റുട്ടെയിൽ ലിമിറ്റഡ് കമ്പനിയിൽ നിന്നും വിരമിച്ച ശേഷം കരയോഗപ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായിരുന്നു.
Advertisment
ഇദ്ദേഹത്തിന്റെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേത്രബാങ്കിലേയ്ക്ക് ദാനം ചെയ്തു. ഓമനയാണ് ഭാര്യ. മക്കൾ: വിമൽ തേവർകുടി (പവിഴം റൈസ്, കൂവപ്പടി), ശ്രുതി തേവർകുടി. മരുമകൻ: വരുൺ. ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധിപേർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us