വെളിച്ചം വെളിയംകോട് ബഹ്റൈൻ, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

author-image
Charlie
Updated On
New Update

publive-image

ഭാരതത്തിന്റെ എഴുപ‌ത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ് വെളിച്ചം വെളിയംകോട് ബഹ്‌റൈനും, ആതുരശുശ്രൂഷ രംഗത്ത് ബഹ്‌റൈനിലെ പ്രശസ്തരായ ശിഫ അൽ ജസീറ മെഡിക്കൽ സെന്റെറും സംയുക്തമായി 6"th ഫ്രീ മെഡിക്കൽ ക്യാമ്പ് ടൂബ്ലിയിലെ ബാസ്മ ലേബർ ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ചു. 19.08.2022 വെള്ളിയാഴ്ച രാവിലെ 8.30-ന് തുടങ്ങിയ ക്യാമ്പിൽ ഇരുന്നൂറോളം പേർ ഫ്രീ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.

Advertisment

publive-image

വെളിച്ചം ബഹ്‌റൈൻ സെക്രട്ടറി ബഷീർ ആലൂർ സ്വാഗതവും, പ്രസിഡന്റ് ഷെമീർ ബാവ അധ്യക്ഷതയും വഹിച്ചു. മഹാൻമാരായ ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാളികൾ വീരോചിതമായി നമുക്ക് പോരാടി തന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സന്തോഷകരമായ വേളയിൽ അവർ സഹിച്ച ത്യാഗത്തിന്റയും സമര വീര്യ പോരാട്ടങ്ങളുടെയും ചരിത്രങ്ങൾ സ്മരിച്ചുകൊണ്ട് സ്വാതന്ത്ര്യദിന സന്ദേശം വെളിച്ചം ബഹ്‌റൈൻ രക്ഷധികാരിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ക്യാമ്പിൽ നൽകി.

publive-image

പ്രവാസി ക്ഷേമ കാര്യ വകുപ്പ് അംഗം സുബൈർ കണ്ണൂർ, വെളിച്ചം മുൻ പ്രസിഡന്റ് ബഷീർ തറയിൽ, ബാസ്മ ക്യാമ്പ് പ്രതിനിധി വിജയകുമാർ, DR നിജേഷ്‌ മേനോൻ, Dr രമേഷ്‌ ചന്ദ്ര
എന്നിവർ ആശംസകൾ നേർന്നു. BKSF പ്രതിനിധികളായ കാസിം പാടത്തകായിൽ അൻവർ, മൻസുർ, സൈനൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഫ്രീ മെഡിക്കൽ ചെക്കപ്പ് കൂടാതെശിഫ മെഡിക്കൽ ഗ്രൂപ്പ് നൽകിയ പ്രത്യേക പാക്കേജുകൾ അടങ്ങിയ പ്രിവിലേജ് കാർഡും ക്യാമ്പിൽ വിതരണം ചെയ്തു.

publive-image

വെളിച്ചം ബഹ്‌റൈൻ അംഗങ്ങളായ നസീർ PPA, റഫീഖ് കാളിയത്ത്‌,അമീൻ OO, റഷീദ് ചാന്തി പുറം, ബിജു ചെട്ടിക്കൽ ശിഫ പാരാമെഡിക്കൽ നഴ്സിംഗ് സ്റ്റാഫ് , ഷേർലിഷ്‌ ലാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വെളിച്ചം ബഹ്‌റൈൻ ട്രഷറർ ടി എ ഇസ്മത്തുള്ള നന്ദി രേഖപെടുത്തി.

Advertisment