29
Wednesday March 2023
Entertainment news

എല്ലാവരും കൂടി നവ്യയെ ട്രോളി കൊല്ലല്ലേ. സന്യാസിമാർ ആന്തരികാവയവങ്ങൾ കഴുകി വൃത്തിയാക്കും! നവ്യ പറഞ്ഞത് യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ക്ഷാളന ക്രിയയെ കുറിച്ച് ; കുറിപ്പ് വൈറൽ

ഫിലിം ഡസ്ക്
Saturday, February 18, 2023

ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു..’ എന്ന് ഒരു പരിപാടിക്കിടെ നവ്യ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. നവ്യ നായരുടെ പരാമര്‍ശം ട്രോളുകള്‍ക്കും കാരണമായിരുന്നു. എന്നാല്‍ നവ്യ പറഞ്ഞതിന്റെ ആധികാരികതയെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് വെള്ളാശേരി ജോസഫ് എന്ന വ്യക്തി. യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന ക്ഷാളനക്രിയയെ കുറിച്ചാണ് നവ്യ സംസാരിച്ചത് എന്ന് പറയുകയാണ് ഇദ്ദേഹം. വെള്ളാശേരി ജോസഫിന്റെ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

“ഭാരതത്തിലെ സന്യാസിമാർ ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു” എന്ന് നടി നവ്യാ നായർ പറഞ്ഞതായി സോഷ്യൽ മീഡിയയിൽ ചിലരൊക്കെ പോസ്റ്റ് ചെയ്യുന്നൂ; എന്നിട്ട് ആ പ്രസ്താവനയെ അവർ ട്രോളുന്നൂ. ‘ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായർ ഉദ്ദേശിച്ചത് മിക്കവാറും യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും. യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലർക്കുമുണ്ട്. ആറു മീറ്ററോളം വരുന്ന ഒരുതരം വെള്ള റിബൺ ആണ് ‘വസ്ത്ര ധൗതി’ -ക്ക് വേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്.

ചെറു ചൂടുള്ള ഉപ്പു വെള്ളത്തിൻറ്റെ കൂടെ ഒരറ്റം കയ്യിൽ പിടിച്ചുകൊണ്ട് ആ റിബൺ വിഴുങ്ങാറാണ് പതിവ്. പിന്നീട് ‘വസ്ത്ര ധൗതി’-യിൽ അത് പതുക്കെ പതുക്കെ പുറത്തേക്ക് വലിച്ചെടുക്കും. ഗ്യാസ് ട്രബിളിനും അസിഡിറ്റിയിൽ നിന്നും രക്ഷ നേടാനായാണ് ഈ ശുദ്ധീകരണ ക്രിയ ചെയ്യുന്നത്. ‘വമന ധൗതി’ എന്നുള്ള ശർദ്ദിപ്പിക്കൽ പരിപാടിയെക്കാൾ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയുള്ള ഒരു ക്രിയ മാത്രമാണിത്. ശരീരത്തിന് അകത്തുള്ള ഒരു അവയവും വലിച്ച് പുറത്തേക്കെടുക്കുന്നില്ല.

ആയുർവേദത്തിലും പഞ്ചകർമ്മ ചികിത്സയുടെ ഭാഗമായി ‘വമനം’ ഉണ്ട്. യോഗയിൽ അത് കുറച്ചുകൂടി വ്യക്തി ‘എഫർട്ട്’ എടുത്ത് ചെയ്യണമെന്നേയുള്ളൂ. സത്യം പറഞ്ഞാൽ, പൊലിപ്പിച്ച് പൊലിപ്പിച്ച് യോഗയെ കുറിച്ചും, ക്ഷാളന ക്രിയകളെ കുറിച്ചും കണ്ടമാനം തെറ്റിദ്ധാരണകൾ ആണ് സാധാരണ ജനത്തിനുള്ളത്. സാധാരണ ജനത്തിന് മാത്രമല്ലാ; വിദ്യാഭ്യാസമുള്ളവർക്ക് പോലും കണ്ടമാനം തെറ്റിധാരണകളുണ്ട്. യമ, നിയമ, ആസന, പ്രാണായാമം, പ്രത്യഹര, ധ്യാന, ധാരണ, സമാധി – ഇവയാണ് അഷ്ടാംഗ യോഗത്തിലെ എട്ടു രീതികൾ. ഇതിലൊന്നും യാതൊരു ദുരൂഹതകളുമില്ല. നല്ല ഒരു ഗുരുവിന്റെ കീഴിൽ പോയി ഇതൊക്കെ അഭ്യസിച്ചാൽ മാത്രം മതി. മുൻഗറിലെ ‘ബീഹാർ സ്‌കൂൾ ഓഫ് യോഗ’ പോലെ ഇതൊക്കെ നന്നായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.

ഇനി ക്ഷാളന ക്രിയകളെ കുറിച്ച് പറഞ്ഞാൽ, ജലനേതി, സൂത്രനേതി, വമന ധൗതി, വസ്ത്ര ധൗതി, പ്രക്ഷാളൻ – എന്നിങ്ങനെയുള്ള ആറു ക്ഷാളന ക്രിയകളുണ്ട് യോഗയിൽ. ഇവിടേയും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റെ കീഴിൽ പോയി ഇതൊക്കെ അഭ്യസിച്ചാൽ മാത്രം മതി. ‘വസ്ത്ര ധൗതി’ പോലുള്ള അഡ്വാൻസ്ഡ് ആയുള്ള ക്രിയകൾ ഒരു ഗുരുവിൻറ്റെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ. അതല്ലെങ്കിൽ ശരീരത്തിൽ പല അസ്വസ്ഥകളും വരും. സൈനസൈറ്റിസിനും മൂക്കടപ്പിനും തുമ്മലിനും ജലദോഷത്തിനും എതിരെ പ്രയോഗിക്കുന്ന ഒരു സിമ്പിൾ ടെക്നിക്കാണ് ജലനേതി. മുക്കിന്റെ ഉൾഭാഗം വൃത്തിയാക്കാൻ, ഹഠയോഗത്തിലെ ക്ഷാളന ക്രിയകളിലുള്ളതാണ് ജലനേതിയും സൂത്രനേതിയും.

‘ലോട്ടാ നേതി’ എന്ന ഒരു പാത്രം ജലനേതി ചെയ്യാനായി ഉണ്ട്. ജലനേതി ചെയ്യുമ്പോൾ ചെറുചൂടുള്ള ഉപ്പുവെള്ളം നാസികാ ദ്വാരത്തിലൂടെ കയറ്റുകയാണ് ചെയ്യുന്നത്. ഉപ്പുവെള്ളം പിന്നീട് വായിലൂടെ പുറത്തു വരും. കടുകെണ്ണ ചിലപ്പോൾ ജലനേതി ചെയ്യുമ്പോൾ ഉപ്പുവെള്ളത്തിന്റെ കൂടെ ചേർക്കാറുണ്ട്. സൈനസ് പ്രശ്നത്തിനും, വിട്ടുമാറാത്ത ജലദോഷത്തിനും ആഴ്ചയിൽ ഒരിക്കൽ ജലനേതി ചെയ്‌താൽ മതി. ജലനേതി സിമ്പിൾ ടെക്നിക്ക് ആണ്. ചെറു ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് മൂക്കിൻറ്റെ ഉൾഭാഗം കഴുകുന്ന രീതിയാണിത്.

കുറച്ചു കൂടി അഡ്വാൻസ്ഡ് ആയ സൂത്ര നേതിയും ഉണ്ട് യോഗയിലെ ക്ഷാളന ക്രിയകളുടെ ഭാഗമായി മൂക്കിന്റെ ഉൾഭാഗം ക്ളീൻ ചെയ്യാൻ. സൂത്രനേതിയിൽ ഇപ്പോൾ മൂക്കിലൂടെ കടത്താൻ യോഗാ കേന്ദ്രങ്ങൾ നീളം കുറഞ്ഞ ചെറിയ റബർ ട്യൂബ് ആണ് ഉപയോഗിക്കുന്നത്. പണ്ടൊക്കെ ചകിരിനാര് ഉപയോഗിച്ചിരുന്നു. മുക്കിന്റെ ഉൾഭാഗവും തലച്ചോറും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ട് ജലനേതിയും സൂത്ര നേതിയും ചെയ്യുമ്പോൾ തല ഉണരുന്നതുപോലെ തോന്നും. കടുകെണ്ണ ഉപ്പുവെള്ളത്തിൻറ്റെ കൂടെ ജലനേതി ചെയ്യുമ്പോൾ ചേർത്താൽ തീർച്ചയായും തലയ്ക്ക് ഒരു നല്ല  ഉണർവ് വരും.

ആയുർവേദത്തിലെ നസ്യത്തിന് സമാനമാണ് ജലനേതിയും സൂത്രനേതിയും. രണ്ടും വളരെ ‘എക്സ്പേർട്ട്’ ആയിട്ടുള്ള യോഗാ ശിക്ഷകരുടെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ. ഉപ്പുവെള്ളം ഒരു കാരണവശാലും മുക്കിന്റെ ഉൾഭാഗത്ത് തങ്ങി നിൽക്കരുത്. വെറും വയറ്റിൽ അതിരാവിലെ ജലനേതിയും സൂത്രനേതിയും ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ യോഗയിലെ ഓരോരോ ക്രിയകളെ കുറിച്ചും, പോസ്റ്ററുകളെ കുറിച്ചും സമർത്ഥനായ ഒരു യോഗാ ഗുരുവിന്റെ കീഴിൽ പഠിച്ചവർക്ക് സംസാരിക്കാം. പഠിക്കുകയും അഭ്യസിക്കുകയും ചെയ്യാത്തവർ സംസാരിക്കാതിരിക്കുന്നതായിരിക്കും ഉത്തമം.]

എല്ലാ ഫീൽഡിലും അങ്ങനെയാണല്ലോ. നവ്യാ നായർ അറിവില്ലായ്മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്. പോട്ടെ, സാരമില്ല. മനുഷ്യ ശരീരത്തെ കുറിച്ചും, ആന്തരിക അവയവങ്ങളെ കുറിച്ചും, ചിട്ടയായ യോഗാഭ്യസത്തിലൂടെ മനുഷ്യാവയവങ്ങൾ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിനെ കുറിച്ചും ‘ബീഹാർ സ്‌കൂൾ ഓഫ് യോഗയും’, BKS അയ്യങ്കാറുമൊക്കെ ഇഷ്ടം പോലെ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ‘ബീഹാർ സ്‌കൂൾ ഓഫ് യോഗ’-യുടെ ചില പുസ്തകങ്ങൾ ഒക്കെ എഴുതിയിരിക്കുന്നത് ഗ്ലാസ്ഗോയിൽ നിന്ന് മെഡിസിനിൽ MD വരെ നേടിയ സന്യാസികളാണ്. അത്തരക്കാർ അഭിപ്രായം പറയട്ടെ. നവ്യാ നായരെ പോലുള്ളവർ അറിവില്ലാത്ത മേഖലകളെ കുറിച്ച് ഒന്നും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

More News

പാലക്കാട്: ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ തൃത്താല മുനിസിപ്പൽ കോർപ്പറേഷന് ആംബുലൻസ് വാൻ സമ്മാനിച്ചു. കമ്പനിയുടെ ഫിലോസഫിയുടെ അവിഭാജ്യഘടകമായ, സമൂഹ്യ സുരക്ഷയിലും ക്ഷേമത്തിലുമുള്ള ഇൻഡസ് ടവേഴ്‌സിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ സിഎസ്ആര്‍ സംരംഭം. ആംബുലൻസ് വാനിന്റെ ഉദ്ഘാടനം, പാലക്കാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. പെരുമണ്ണൂർ തൃത്താല പ്രദേശത്തെ ആവശ്യാനുസൃതമായ ഇടങ്ങളില്‍ മികച്ച ആരോഗ്യ […]

യുകെ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. ആഗോളതാപനത്തിന്റെ ഒഴിവാക്കാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് സര്‍ക്കാരിന്റെ ഉപദേശകര്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നയപരമായ മാറ്റം ആവശ്യമാണെന്നും കാലാവസ്ഥാ വ്യതിയാന സമിതി (സിസിസി) പറഞ്ഞു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സര്‍ക്കാരിന്റെ അഡാപ്‌റ്റേഷന്‍ പ്ലാനുകളുടെ തയ്യാറെടുപ്പുകള്‍ സിസിസി അവലോകനം ചെയ്യുന്നു. ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി രൂപീകരിച്ച വിദഗ്ധരുടെ ഒരു സ്വതന്ത്ര […]

കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ […]

കൊച്ചി: നിങ്ങളുടെ എല്ലാ പേയ്‌മെന്‍റ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് പ്രതിവിധിയാണ് ആമസോൺ പേ. ഓട്ടോമൊബൈൽ ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റ്, റസ്‌റ്റോറന്‍റുകളിൽ പണമടയ്ക്കൽ, റീച്ചാർജ് ചെയ്യൽ മുതല്‍ മണി ട്രാന്‍സ്ഫര്‍ വരെ എല്ലാ സാഹചര്യങ്ങളിലും ആമസോണ്‍ പേ നിങ്ങള്‍ക്ക് തുണയേകുന്നു. തടസ്സമില്ലാത്ത ഈ പ്രയാണത്തിന് തുടക്കം കുറിയ്ക്കൂ, ആമസോൺ പേയില്‍ ‘എ മുതൽ സഡ് വരെ’ കാര്യങ്ങള്‍ക്ക് പണമടയ്ക്കൂ. ഫൈനാന്‍ഷ്യല്‍ എനേബിള്‍മെന്‍റ്: 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, ആമസോൺ പേയില്‍, ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ കൂടുതലും കൈവശം വയ്ക്കാവുന്ന […]

പാലക്കാട്; മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത […]

കൈവ്:  കൈവിലെയും ഒഡേസയിലെയും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളുണ്ടെന്ന് ഉക്രെയ്‌നിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സത്തിന് ശത്രുക്കളുടെ പ്രവര്‍ത്തനത്തേക്കാള്‍ കാലാവസ്ഥാ വ്യതിയാനം മൂലമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൈവിലും പ്രദേശത്തും മോശമായ കാലാവസ്ഥ കാരണം ലൈറ്റുകളുടെ അടിയന്തര ഷട്ട്ഡൗണ്‍ ഉപയോഗിച്ചു. അവയില്‍ ഭൂരിഭാഗവും വൈഷ്ഹോറോഡ്, കൈവ്-സ്വിയാതോഷിന്‍, വസില്‍കിവ് പവര്‍ സ്റ്റേഷനുകളിലാണ്- ഡിടിഇകെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്തും മേഖലയിലും ചില പ്രദേശങ്ങളില്‍ സ്ഥിരതയാര്‍ന്ന വൈദ്യുതി മുടക്കവും ഉണ്ട്. ഒഡെസയില്‍, മോശം കാലാവസ്ഥ കാരണം ഏഴ് സെറ്റില്‍മെന്റുകള്‍ക്ക് […]

ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. നടിക്കെതിരെ കേസ് എടുക്കാന്‍ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഇന്‍ഡോറില്‍ നേരത്തെ ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള   നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം. തപ്‌സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി […]

കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് തങ്ങളുടെ ആഗോള ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക വീണ്ടും പുറത്തിറക്കുന്നത് ആഘോഷിക്കാനായി ചലച്ചിത്ര താരം കീർത്തി സുരേഷ് അഭിനയിക്കുന്ന ഒരു പുതിയ ടെലിവിഷൻ പരസ്യ ക്യാംപെയ്‌ൻ ആരംഭിക്കുന്നു. ചന്ദ്രികയുടെ ബ്രാൻഡ് അംബാസഡറായ കീർത്തി സുരേഷുമായുള്ള സഹകരണം ആരംഭിച്ചതായി സമീപകാലത്ത് പ്രഖ്യാപിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ ടെലിവിഷൻ പരസ്യം ആയിരിക്കും ഇത്.

പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ ലോഗോ പ്രകാശനച്ചടങ്ങില്‍ മുതിര്‍ന്ന മാരത്തോണ്‍ ഓട്ടക്കാരന്‍ പോള്‍ പടിഞ്ഞാറേക്കര, ഒളിംപ്യന്‍ ഗോപി തോന്നക്കല്‍, ഒളിംപ്യന്‍ ഒ പി ജയ്ഷ, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ എ അജിത്കുമാര്‍, ജി സുരേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കിട്ടരാമന്‍ വെങ്കടേശ്വരന്‍, ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ ഐപിഎസ്, കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ, കോസ്റ്റ്ഗാര്‍ഡ് ഡിഐജി എന്‍ രവി, ഫെഡറല്‍ ബാങ്ക് സിഎംഒ […]

error: Content is protected !!