കോഴിക്കോട്:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് കമ്മിറ്റി കോഴിക്കോട് ബീച്ച് ജനറൽ ഹോസ്പിറ്റലിന് വെൻറിലേറ്റർ നൽകുവാൻ തീരുമാനിച്ചു.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനവും റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ച് പ്രവർത്തന ഉൽഘാടനവും 2021 ഓഗസ്റ്റ് 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മേയറുടെ ചേംബറിൽ വച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ് നിർവഹിക്കും. ബീച്ച് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ വി.ഉമ്മർ ഫാറൂഖ് വെൻറിലേറ്റർ ഏറ്റുവാങ്ങും.
ചടങ്ങിൽ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് പ്രസിഡൻറ് ടിഎ അശോകൻ അധ്യക്ഷത വഹിക്കും. താലൂക്ക് സെക്രട്ടറി അരങ്ങിൽ ഗിരീഷ് സ്വാഗതവും വൈസ് പ്രസിഡൻ്റ് സുധീഷ് കേശവപുരി നന്ദിയും പറയും.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ റെഡ് ക്രോസ് പ്രവർത്തന ഉദ്ഘാടനത്തെ തുടർന്ന് മുഴുവൻ വാർഡുകളിലും വളണ്ടിയർ ഗ്രൂപ്പുകൾ ആരംഭിക്കുമെന്നും ദുരന്തനിവാരണ പരിശീലനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.