വെസ്കോസ മലയാളി അസോസിയേഷൻ യാത്രയയ്പ്പ് നല്‍കി.

New Update

ദമാം: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വെസ്കോസ മലയാളി അസോസിയേഷൻ സീനിയർ അംഗവും, മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഗോപാലപിള്ള ചന്ദ്രൻ നായർക്ക്  യാത്രയയപ്പ് നല്‍കി.

Advertisment

publive-image

സംഘടനയുടെ ഓര്‍മഫലകം  വെസ്കോസ് ഭാരവാഹികള്‍ ചന്ദ്രന്‍ നായര്‍ക്ക്‌ കൈമാറുന്നു

അസോസിയേഷൻ പ്രസിഡന്റ്‌ സുരേഷിന്റെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സാജു,  ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുഭാഷ്, രാജേഷ് എന്നിവർ ചേർന്ന്  ഓര്‍മഫലകം കൈമാറി. സംഘടനയുടെ ഉപഹാരം പ്രസിഡന്റ്‌ സുരേഷ്, എക്സിക്യൂട്ടീവ് അംഗം അസീം, മുൻ സെക്രട്ടറി യാസർ അറാഫത്ത് എന്നിവർ ചേർന്ന് കൈമാറുകയും ചെയ്തു.

രാജേഷ്, സുഭാഷ്, ഗിരീഷ്, യാസർ, അസീം, സെബിൻ ചാക്കോ, പ്രിൻസ്, അനീഷ്, സാജു, സുരേഷ് ശ്യാം കുമാർ, ഷാജികുമാർ, ചാക്കോ വര്‍ഗ്ഗീസ് എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ എല്ലാവരോടുമുള്ള പ്രത്യേകം നന്ദി ചന്ദു നായർ അറിയിക്കുകയും തുടർന്നും  സംഘടനയുടെ ഏതു പ്രവർത്തനങ്ങൾക്കും കൂടെ ഉണ്ടായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Advertisment