പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വിമുക്തഭടന്‍ അറസ്റ്റില്‍

author-image
Charlie
New Update

publive-image

Advertisment

ആലപ്പുഴ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേര നഗ്നതാ പ്രദര്‍ശനം നടത്തിയ വിമുക്തഭടന്‍ പിടിയില്‍. ആര്യാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വിഷ്ണു നിവാസില്‍ സുരേഷ് ബാബു (56) ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം മണ്ണഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നേതാജി ഭാഗത്ത് ചൊവ്വാഴ്ച്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന ഇയാള്‍ അടുത്തെത്തിയപ്പോള്‍ പാന്റ് ഊരി നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പ്രതി സമാനരീതിയില്‍ മുമ്പും സ്ത്രീകളോട് അപമര്യാതയായി പെരുമാറിയതായി പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Advertisment