സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ സിനിമാ പരിശീലന സംരംഭവുമായി സംവിധായകൻ വെട്രിമാരൻ !

ഫിലിം ഡസ്ക്
Saturday, April 17, 2021

പ്രശസ്ത സിനിമാ സംവിധായകൻ വെട്രിമാരൻ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് കൾച്ചർ (IIFC -International Institute of Film and Culture) എന്ന പേരിൽ ചലച്ചിത്ര പരിശീലന കേന്ദ്രം ആരംഭിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന 21 നും 25 നും മധ്യേ പ്രായമുള്ള യോഗ്യരായ യുവതീ യുവാക്കൾക്ക് സൗജന്യമായിട്ടാണ് പരിശീലനം നൽകുക.

ഓരോ വിദ്യാർത്ഥിക്കും 100% സബ്സിഡിക്കൊപ്പം ആഹാരവും, താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടത്രെ. മാധ്യമവുമായി ബന്ധമില്ലാത്ത (Non Media) വിഷയത്തിൽ ബിരുദമാണ് പ്രവേശന യോഗ്യത. അഞ്ചുഘട്ടങ്ങളായിട്ടുള്ള യോഗ്യതാ പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. http://www.iifcinstitute.com/ എന്ന വെബ് സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വെട്രിമാരൻ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

×