പലിശ രഹിത ബാങ്കിങ് ഇടപാടുകളുമായി വിബ്ജിയോര്‍ നിധി ലിമിറ്റഡ്; മഞ്ചേരിയില്‍ പ്രവർത്തിക്കുന്ന നിധിയുടെ ചെയർമാൻ മന്സൂര്‍ അലി ജിദ്ദയിൽ

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Sunday, January 19, 2020

ജിദ്ദ: കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരത്തോടെ 0% പലിശ നിരക്കിൽ ബാങ്കിങ് വ്യവ ഹാരങ്ങൾക്കായി വിബ്ജിയോര്‍ നിധി ലിമിറ്റഡ് എന്ന പേരിൽ ഒരു സംരംഭം തുടങ്ങിയതായി ചെയര്‍മാന്‍ അലി മന്‍സൂര്‍ പറഞ്ഞു. ലോകത്തിലെ ഇസ്‌ലാമിക ബാങ്കുകളില്‍ നിന്നും ലഭിക്കാറുള്ള സേവനങ്ങളെല്ലാം പലിശ രഹിതമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് നിധിയൂടെ ലക്ഷ്യം. ഭവന വായ്പ, വാഹന വായ്‌പ, കല്യാണം, വിദ്യഭ്യാസം , ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം പലിശയുടെ നീരാളിപ്പി ടുത്തമില്ലാതെ സേവനം ലഭ്യമാക്കുകയാണ് ഉദ്യേശിക്കുന്നത്. മഞ്ചേരി ആസ്ഥാനമാക്കി കഴിഞ്ഞ ഒരു വര്‍ഷമായി വിബ്ജിയോര്‍ നിധി ലിമിറ്റഡ് പ്രവർത്തിച്ചു വരുന്നതായും അദ്ദേഹം തുടർന്നു.

ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ വിബ്ജിയോർ ചെയർമാൻ നിധിയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. പലതരം ആവശ്യങ്ങൾക്കുള്ള വായ്പകൾക്ക് വേണ്ടി യാണ് കസ്റ്റമേഴ്‌സ് ബാങ്കുകളെ സമീപിക്കുക. അത്തരം ആവശ്യങ്ങളെ നേരിട്ട് പരിഹ രിക്കുകയാണ് വിബ്ജിയോർ ചെയ്യുന്നത്. പണം വ്യക്തികളുടെ കൈകളില്‍ നേരിട്ട് കൊടുക്കുന്നതിന് പകരം അവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ മാര്‍ക്കറ്റിലുള്ള അതേ വിലക്ക് ഉപഭോഗ്താവിന് നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നു. കച്ചവട സ്ഥാപനങ്ങൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രയവിക്രയം നടക്കുന്നത്.

ഭൂമി, സ്വര്‍ണ്ണം എന്നിവയുടെ ഈടിന്മേല്‍ ആണ് വായ്കൾ നല്‍കി വരുന്നത്. വായ്പ അനുവദിക്കുന്നതിന് ബാങ്കുകളില്‍ സമര്‍പ്പിക്കാറുള്ള അതേ തരം ഡോകുമെന്റുകള്‍ നിർബന്ധമാണ്. കസ്റ്റ മറുടെ ആവശ്യങ്ങൾ പൂർത്തീകരിച്ചു കൊടുക്കുക എന്നതാണ്വി ബ്ജിയോർ നിധി ലിമിറ്റഡിന്റെ രീതി.

സാധാരണയായി മറ്റു ബാന്‍കുകളിലുള്ള കറന്‍്റെ് എകൗണ്ട്, സേവിംഗ് എകൗണ്ട്, ഫിക്സഡ് ടെപോസിറ്റ് സൗകര്യം എല്ലാം ഇവിടെയും ലഭ്യമാണ്. ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് എല്ലാവര്‍ഷവും നിധിയുടെ ലാഭത്തിനാനു പാതികമായി ഡിവിഡന്‍്റെും നല്‍കുന്നതായിരിക്കും. ആദ്യ വര്‍ഷമെന്ന നിലയില്‍ ആറ് ശതമാനത്തോളം ഡിവിഡന്‍െറ് നല്‍കുമെന്നും കേരളത്തിലെ ഏറ്റവും കൂടുതല്‍ മെമ്പര്‍മാരുള്ള നിധിയായി വിബ്ജിയോര്‍ നിധി ലിമിറ്റഡ് മാറി എന്നും അദ്ദേഹം പറഞ്ഞു.ഒരാഴ്ച്ചത്തെ കാമ്പയിന്റെ ഭാഗമായി ചെയര്‍മാന്‍ അലി മന്‍സൂര്‍ ഇപ്പോൾ ജിദ്ദയിലാണ്.

×