ജിദ്ദ: രാഷ്ട്രപിതാവ് മഹത്മാഗാന്ധിയുടെ 150ആം ജന്മദിനാചരണത്തോടനുബന്ധിച്ച് വിചാര സദസ്സ് സങ്കെടിപ്പിച്ചു. "ഗാന്ധിജിയുടെ സ്വപ്നവും സമകാലിക ഇന്ത്യയും" എന്ന പ്രമേയത്തിൽ നടന്ന സദസ്സിൽ നിരവധി പേർ പങ്കെടുത്തു. ഗാന്ധി ദർശനങ്ങൾക്ക് ദൈനംദിനം പ്രശ്ന കലുഷിതമായ വർത്തമാന ഇന്ത്യയിൽ പ്രസക്തി വർദ്ധിച്ച് കൊണ്ടിരിക്കുകയാണന്ന് ഹിറ കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/07NdEZ8ORjFXL1sQOM0U.jpg)
രാജ്യത്ത് സാമ്പത്തിക സമത്വത്തിന്റെ ആവശ്യകതയും സാമൂഹ്യ നീതി നടപ്പിലാക്കു ന്നതിൽ പിന്നോട്ട് പോയ വർത്തമാനകാല ഭരണകൂടത്തെ കുറിച്ചും, രാഷ്ട്രീയ അവബോധം ഉണ്ടാക്കിയെടുക്കേണ്ടതിനെ കുറിച്ചും, വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ആവശ്യകതയെയും, ഭരണകൂട ഭീകരതയെ കുറിച്ചും ചർച്ചകൾ നടന്നു. ഗാന്ധിജിയുടെ ദർശനങ്ങൾ രാജ്യത്ത് തിരിച്ച് കൊണ്ട് വരണമെന്നും ഗാന്ധിയുടെ സ്വപ്നങ്ങൾ വരും തലമുറക്ക് അന്യമായി പോകരുതെന്നും വേദി അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/YXeKcXKHYNtsVMhjc32Y.jpg)
ശാറ ഹിറയിൽ വെച്ച് നടന്ന വിചാര സദസ്സ് ICF ഹിറ യൂണിറ്റ് പ്രസിഡന്റ് ഇസ്മാ യിൽ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സെക്ടർ കലാലയം കൺവീനർ മുഹമ്മദ് സലീം ചേറൂർ കീനോട്ട് അവതരിപ്പിച്ചു. തുടർന്ന് സെക്ടർ ചെയർമാൻ സയ്യിദ് ഹാഷിം തങ്ങൾ നിയന്ത്രിച്ച ചർച്ചയിൽ യൂണിറ്റ് ഘടകം മുതലുള്ള പ്രതിനിധികൾ പങ്കെടുത്തു. ജിദ്ദ നോർത്ത് സെൻട്രൽ കലാലയം കൺവീനർ സുഹൈൽ കാടാചിറ ചർച്ചയുടെ സംഗ്രഹം അവതരിപ്പിച്ചു.സെക്ടർ ജനറൽ കൺവീനർ ബിശ്‌റുൽ ഹാഫി സ്വാഗതവും ട്രെയിനിങ് കൺവീനർ മുഹമ്മദ് ബഷീർ സൈനി നന്ദിയും പറഞ്ഞു.