New Update
ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ബോളിവുഡ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പരന്നിരുന്നു.
Advertisment
തങ്ങളുടെ പ്രണയബന്ധം ഇരുവരും ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും ഇത്തവണത്തെ പുതുവത്സരാഘോഷം അമേരിക്കയിൽവച്ച് ആണ് ഇവർ ആഘോഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2015ല്‍ മസാൻ എന്ന സിനിമയിലൂടെയാണ് വിക്കി അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് റാസി, സഞ്ജു, ഉറി എന്നീ സിനിമകളിലൂടെ ബോളിവുഡിലെ മുൻനിരയിലെത്തി.