ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്തത്‌ അപലപനീയം: വിക്ടര്‍ ടി തോമസ്

New Update

publive-image

ഡൽഹി: ഡൽഹി അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയം അധികൃതർ ഇടിച്ചു തകർത്ത വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.

Advertisment

ഡൽഹിയിലെ ഫരീദാബാദ് സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും വിശ്വാസ സമൂഹത്തിന് വലിയ വേദനയുണ്ടാക്കുന്ന ഒന്നാണ്.

നാനൂറ്റി അമ്പത് കുടുംബങ്ങളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം വിശ്വാസികൾ പതിമൂന്ന് വർഷമായി ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചുമാറ്റിയത്. നിർമ്മാണത്തെ ചൊല്ലിയുള്ള ത‍ർക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ അധികൃതർ ദേവാലയം ഇടിച്ചു നിരത്തിയത് എന്നത് അപലപനീയമാണ്.

ക്രൈസ്തവ സമൂഹത്തിന് എതിരെ തുടരുന്ന ഈ അതിക്രമത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത് സംശയത്തോടെയാണ് വിശ്വാസ സമൂഹം കാണുന്നത്. ഈ ദേവാലയത്തിൽ ആരാധന നടത്താമെന്നും പള്ളി പൊളിക്കരുത് എന്നുമുള്ള ഹൈക്കോടതിയുടെ മനുഷ്യാവകാശ കമ്മീഷൻ ൻ്റെയും ഉത്തരവുകൾ നിലനിൽക്കെയാണ് ഈ അതിക്രമം പള്ളിക്കുനേരെ ഉണ്ടായത്.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആരാധന നടത്താനും അവകാശം ഉള്ള രാജ്യമാണ് ഇന്ത്യ. തദ്ദേശ ഭരണകൂടങ്ങള്‍ ബലംപ്രയോഗിച്ച് ആരാധനാലയങ്ങള്‍ പൊളിച്ചു മാറ്റുന്നത് വിശ്വാസികളോടുള്ള വെല്ലുവിളി മാത്രമല്ല തികഞ്ഞ ഭരണഘടനാ ലംഘനം കൂടിയാണ്.

ബലം പ്രയോഗിച്ച്‌ ദേവാലയം പൊളിച്ചത്‌ ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്‌ ആശങ്കയ്ക്ക്‌ കാരണമായിട്ടുണ്ട്‌. അതിനാൽ ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായ ഇടപെടുകയും മതന്യൂനപക്ഷങ്ങൾക്ക് നേരെ രാജ്യത്ത് ഉണ്ടാവുന്ന അതിക്രമങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നമെന്നും "സർക്കാർ ചിലവിൽ പള്ളി പുനർനിർമ്മിച്ച് വിശ്വാസികൾക്ക് നൽകണമെന്നും" കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വിക്ടർ ടി തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

delhi news
Advertisment