ഭക്തിയുടെയും അനുതാപത്തിന്‍റെയും ആത്മീയ തലത്തിലേയ്ക്ക് വിശ്വാസ സമൂഹത്തെ എത്തിക്കുവാന്‍ മനോഹരമായ ഒരു വീഡിയോ ഗാനം 'ഗാഗുല്‍ത്തായിലെ ദു:ഖവെള്ളി' ഉടന്‍ റിലീസിന് ഒരുങ്ങുന്നു

New Update

publive-image

ഭക്തിയുടെയും അനുതാപത്തിന്‍റെയും ആത്മീയ തലത്തിലേയ്ക്ക് വിശ്വാസ സമൂഹത്തെ എത്തിക്കുവാന്‍ ചിക്കാഗോ യൂണിഫോം മ്യൂസിക് & ബാന്‍ഡ് ഇന്‍റര്‍നാഷണല്‍ ഒരുക്കുന്ന മനോഹരമായ വീഡിയോ ഗാനം 'ഗാഗുല്‍ത്തായിലെ ദു:ഖവെള്ളി' ഉടന്‍ റിലീസിന് ഒരുങ്ങുന്നു.

Advertisment

'ഗാഗുല്‍ത്താ വീഥികളില്‍ വീണു തളര്‍ന്നൊരു കര്‍ത്താവേ'... എന്നു തുടങ്ങുന്ന ഗാനം യേശുദേവന്‍റെ പീഢനാനുഭവത്തിലേയ്ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ്.

publive-image

ബിനോയ് തോമസ് ചിക്കാഗോ ആണ് ഇതിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം ചിട്ടപ്പെടുത്തി ഓര്‍ക്കസ്ട്ര ചെയ്തിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ടീം മെമ്പര്‍ ക്രിസ്റ്റി ഫ്രാന്‍സിസ് തൃശൂര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രമുഖ ഗായിക രമ്യ ലിംസണ്‍ എറണാകുളം ആണ്. കോറസ് പാടിയിരിക്കുന്നത് സിജു, അലീന, സാന്ദ്ര എന്നിവരാണ്. കനകമലയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

music album
Advertisment