Advertisment

ഇരയെ കൂട്ടമായി കീഴ്‌പ്പെടുത്താൻ അനായാസമായിട്ടും, ഇരപിടിത്തം രസകരമാക്കാൻ ശ്രമിക്കുന്ന എട്ടംഗ പെൺസിംഹങ്ങൾ. അടിയറവ് പറയാൻ ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ രക്ഷകൻ അവതരിക്കുന്നു; കൂട്ടുകാരനെ കൊല്ലാൻ വന്ന സിംഹങ്ങളെ തുരത്തി കാട്ടുപോത്തുകൾ ; വീഡിയോ

author-image
admin
New Update

publive-image

Advertisment

വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹപ്പട. ഒറ്റയ്‌ക്ക് നിന്ന് പൊരുതുന്ന കാട്ടുപോത്ത്. എത് നിമിഷവും ശരീരം പിച്ചിച്ചീന്തപ്പെടുമെന്ന് അറിഞ്ഞിട്ടും തളരാതെ പ്രതിരോധം. ഇരയെ കൂട്ടമായി കീഴ്‌പ്പെടുത്താൻ അനായാസമായിട്ടും ഇരപിടിത്തം രസകരമാക്കാൻ ശ്രമിക്കുന്ന എട്ടംഗ പെൺസിംഹങ്ങൾ.

ഉറ്റചങ്ങാതിയെ രക്ഷപ്പെടുത്താനെന്നോണം ആദ്യമെത്തിയത് അപകടത്തിലായ ആളിന്റെ അടുത്ത സുഹൃത്താണെന്ന് തോന്നുന്നു. ഒരു കൂട്ടം കാട്ടുപോത്തുകൾ പിന്നാലെ. പുറത്തുകയറി നിൽക്കുന്ന സിംഹങ്ങളെ കൊമ്പുകുലുക്കി വിരട്ടിയോടിക്കുന്നു. സംഗതിയേറ്റില്ലെന്ന് കണ്ട സിംഹപ്പട നിരാശയോടെ ഗർജിച്ച് ചിതറി പായുന്നു.

”നിങ്ങൾക്ക് ചങ്ങാതിമാരുണ്ടെങ്കിൽ. നിങ്ങൾക്കായി ഏതുസമയവും അവരോടിയെത്തുമെങ്കിൽ.. നിങ്ങൾ സമ്പന്നരാണെന്ന് അറിയുക..” എന്ന അടിക്കുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായ വീഡിയോ ദൃശ്യമാണിത്.

ഇത് പങ്കുവച്ചതോ ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമൻ. ട്വിറ്ററിൽ വ്യാപകമായി പങ്കുവക്കപ്പെട്ട സുധയുടെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വെറും ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം കാട്ടിൽ നിന്നുള്ള ഒരു പാഠമാണെന്നും സുധ രാമൻ പറയുന്നു. ഉരുക്ക് ഹൃദയവും ഹരിതാഭമായ മനസുമുള്ളവൾ എന്നാണ് സുധ രാമനെ പലരും വിശേഷിപ്പിക്കുന്നത്.

2013 ബാച്ച് ഫോറസ്റ്റ് ഓഫീസറായ സുധ, ബയോമെഡിക്കൽ എഞ്ചിനീയർ കൂടിയാണ്. പുരസ്‌കാരം നേടിയ ട്രീപീഡിയ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടെ നിരവധി ഡിജിറ്റൽ സംരംഭങ്ങളാണ് സുധ തന്റെ ജീവിതയാത്രയിൽ നാടിനായി സമർപ്പിച്ചിട്ടുള്ളത്.

വനത്തിനോടും വന്യമൃഗങ്ങളോടുമുള്ള സുധയുടെ സമീപനം നിരവധി തവണ വാർത്തയ്‌ക്ക് കാരണമായിട്ടുണ്ട്. സുധ പങ്കുവെച്ചിട്ടുള്ള വന്യജീവി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ സ്ഥിരമായി വൈറലുമാണ്.

viral
Advertisment